ബിഹാറിൽ മന്ത്രിമന്ദിരത്തിന് സമീപം വെടിവെപ്പ്
ബിഹാറിൽ യുവാവിനെ കൊള്ളയടിക്കാൻ ശ്രമിക്കുന്നതിനിടെ അജ്ഞാതർ വെടിയുതിർത്തു . പട്നയിലെ 1 പോളോ റോഡിലെ എയർപോർട്ട് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വിഐപി കൗശൽ നഗർ പ്രദേശത്താണ് സംഭവം .എംആർജെഡി നേതാവ് തേജസ്വിനി യാദവിന്റെയും മന്ത്രി അശോക് ചൗധരിയുടെയും വസതിയടക്കം സമീപത്താണ് സ്ഥിതിചെയ്യുന്നത്.
അപ്പാച്ചെ ബൈക്കിലെത്തിയ രണ്ട് അക്രമികളാണ് രാഹുൽ എന്ന യുവാവിനെ കൊള്ളയടിക്കാൻ ശ്രമിക്കുകയും അതിനിടെ വെടിവെപ്പുണ്ടാകുകയും ചെയ്യുന്നത്. സംഭവത്തിൽ യുവാവ് പരുക്കേൽക്കാതെ രക്ഷപ്പെട്ടു. വെടിവയ്പ്പിന് ശേഷം അക്രമികൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. സംഭവസ്ഥലത്ത് നിന്ന് ഒരു ബുള്ളറ്റ് ഷെൽ പൊലീസ് കണ്ടെടുത്തു. രക്ഷപ്പെട്ട കുറ്റവാളികളെ പിടികൂടാൻ അന്വേഷണം ആരംഭിച്ചു
സംഭവത്തിൽ ബീഹാർ സർക്കാരിനെ വിമർശിച്ചുകൊണ്ട് തേജസ്വിനി യാദവ് രംഗത്തെത്തി. ഇന്ന്, എന്റെ ഔദ്യോഗിക വസതിക്ക് പുറത്ത് വെടിവെപ്പ് നടന്നു. ബിഹാറിൽ ജംഗിൾ രാജെന്ന് തേജസ്വിനി യാദവ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. അതിസുരക്ഷ മേഖലകളിൽ പോലും അക്രമികൾ വിഹരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു
