നവി മുംബൈ വിമാനത്താവളത്തിൽ നിന്ന് ആദ്യ രാജ്യാന്തര സർവീസ് അബുദാബിയിലേക്ക്

  1. Home
  2. National

നവി മുംബൈ വിമാനത്താവളത്തിൽ നിന്ന് ആദ്യ രാജ്യാന്തര സർവീസ് അബുദാബിയിലേക്ക്

airindia


നവിമുംബൈ വിമാനത്താവളത്തിൽ നിന്നു രാജ്യാന്തര സർവീസിനു തുടക്കമായി. ഇന്നലെ പുലർച്ചെ 2.55ന് അബുദാബിയിലേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് വിദേശത്തേക്കുള്ള ആദ്യ സർവീസായി പറന്നുയർന്നത്.

രാവിലെ 10.20ന് അബുദാബിയിൽ നിന്ന് തിരിച്ചെത്തിയ ആദ്യ വിമാനം വാട്ടർ സല്യൂട്ടോടെയാണ് വിമാനത്താവളത്തിൽ സ്വീകരിച്ചത്. ആദ്യഘട്ടത്തിൽ അബുദാബിയിലേക്ക് ആഴ്ചയിൽ മൂന്ന് സർവീസുകളാണ് എയർ ഇന്ത്യ എക്‌സ്പ്രസ് നടത്തുക.

കഴിഞ്ഞ ഡിസംബർ 25നാണ് നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തനം ആരംഭിച്ചത്. നിലവിൽ രാജ്യത്തെ 46 നഗരങ്ങളിലേക്ക് പ്രതിദിനം 150 ആഭ്യന്തര സർവീസുകൾ ഇവിടെ നിന്ന് നടത്തുന്നു.

പദ്ധതിയുടെ ഭാഗമായി നാല് ടെർമിനലുകളാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഇതിൽ ആദ്യ ടെർമിനൽ മാത്രമാണ് നിലവിൽ പ്രവർത്തനസജ്ജമായിരിക്കുന്നത്. 2035ഓടെ വിമാനത്താവളം പൂർണ സജ്ജമാക്കാനാണ് അദാനി എയർപോർട്ട് ഹോൾഡിങ്‌സിന്റെ പദ്ധതി. മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ അകലെയാണ് നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്നത്.