പുതിയ മന്ദിരത്തിലെ ആദ്യ പാർലമെന്റ് സമ്മേളനം ഇന്ന്; ഭരണഘടന കൈയ്യിലേന്തി നരേന്ദ്ര മോദി പ്രവേശിക്കും

  1. Home
  2. National

പുതിയ മന്ദിരത്തിലെ ആദ്യ പാർലമെന്റ് സമ്മേളനം ഇന്ന്; ഭരണഘടന കൈയ്യിലേന്തി നരേന്ദ്ര മോദി പ്രവേശിക്കും

Parliament


പുതിയ പാർലമെന്റ് മന്ദിരത്തിൽ ഇന്ന് ആദ്യത്തെ ലോക്സഭയും രാജ്യസഭയും ചേരും. രാവിലെ ഒന്‍പതരക്ക് ഫോട്ടോ സെഷന് ശേഷം പഴയമന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ പ്രത്യേക സമ്മേളനമുണ്ടാകും. ഇവിടെ നിന്നും ഭരണഘടന കൈയ്യിലേന്തി പുതിയ മന്ദിരത്തിലേക്ക് പ്രധാനമന്ത്രി നടക്കും. കേന്ദ്രമന്ത്രിമാരും ലോക്സഭാംഗങ്ങളും അദ്ദേഹത്തെ അനുഗമിക്കും. 1.15 ന് ലോക്സഭയും, 2.15 ന് രാജ്യസഭയും ചേരും. രണ്ട് അജണ്ടകൾ മാത്രമാണ് ഇന്നത്തെ യോഗത്തിലുള്ളത്. 

എല്ലാ നിയമസഭകളുടെയും അംഗീകാരം ആറു മാസത്തിൽ കിട്ടാൻ സാധ്യതയില്ലാത്തതിനാൽ 2029ലെ പാർലമെൻറ് തെരഞ്ഞെടുപ്പിലായിരിക്കും വനിതാ സംവരണ ബിൽ നടപ്പാക്കുക എന്നാണ് വിവരം. മണ്ഡല പുനർനിർണ്ണയവും കൂടി പൂർത്തിയായ ശേഷമാകും സംവരണ സീറ്റുകൾ തീരുമാനിക്കുക. എന്നാൽ പുതിയ പാർലമെന്റ് മന്ദിരത്തിലെ ആദ്യ ബില്ല് വനിതാ സംവരണം തന്നെയാകുമെന്നാണ് വിവരം.