തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം; 'വനിതകള്‍ക്ക് സുരക്ഷ ഒരുക്കണം, റോഡ് മര്യാദകള്‍ പാലിക്കണം’; പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വിജയ്‌യുടെ നിര്‍ദേശം

  1. Home
  2. National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം; 'വനിതകള്‍ക്ക് സുരക്ഷ ഒരുക്കണം, റോഡ് മര്യാദകള്‍ പാലിക്കണം’; പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വിജയ്‌യുടെ നിര്‍ദേശം

vijay


 

ഒക്ടോബര്‍ 27ന് വില്ലുപുരം വിക്രവാണ്ടിയിൽ നടക്കുന്ന വിജയ്‌യുടെ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനത്തിലേക്കെത്തുന്ന പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് വിജയ്‌യുടെ നിര്‍ദേശം. മദ്യം കഴിച്ചാല്‍ പാര്‍ട്ടി അണികള്‍ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കരുതെന്നും സമ്മേളനത്തില്‍ പങ്കെടുക്കുന്ന വനിതാ അംഗങ്ങള്‍ക്കും അനുഭാവികള്‍ക്കും മതിയായ സംരക്ഷണവും പിന്തുണയും നല്‍കണമെന്നുമാണ് മുന്നറിയിപ്പ്.

സമ്മേളനത്തിന്റെ ഭാഗമായി എത്തുന്ന വാഹനങ്ങള്‍ മറ്റ് വാഹനങ്ങള്‍ക്ക് തടസമാകാതെ റോഡ് മര്യാദകള്‍ പാലിക്കാനും കേഡര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇരുചക്രവാഹനങ്ങളില്‍ വേദിയിലെത്തുന്ന അണികള്‍ ബൈക്ക് സ്റ്റണ്ടുകളില്‍ ഏര്‍പ്പെടുന്നില്ലെന്ന് ഉറപ്പാക്കണമെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ നിര്‍ദേശിച്ചിട്ടുണ്ട്.

വിജയ്‌യുടെ നിര്‍ദേശപ്രകാരം ടി വി കെ ജനറല്‍ സെക്രട്ടറിയും പുതുച്ചേരിയില്‍ നിന്നുള്ള മുന്‍ എം എല്‍ എയുമായ എന്‍ ആനന്ദാണ് മാർ​ഗ നിർദേശങ്ങൾ അറിയിച്ചത്. സമ്മേളന സമയത്ത് ഡ്യൂട്ടിയിലെത്തുന്ന മെഡിക്കല്‍ ടീമിനും ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കും മതിയായ സൗകര്യങ്ങള്‍ ഒരുക്കണമെന്നും ടിവികെ ഉപദേശകസംഘം അംഗങ്ങളോട് ആവശ്യപ്പെട്ടു.