ഡൽഹിയിൽ അഞ്ച് നില കെട്ടിടം തകർന്നുവീണു; അവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിയതായി റിപ്പോർട്ട്

  1. Home
  2. National

ഡൽഹിയിൽ അഞ്ച് നില കെട്ടിടം തകർന്നുവീണു; അവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിയതായി റിപ്പോർട്ട്

image


സത്യ നികേതനിലെ കെട്ടിട ദുരന്തത്തിന് പിന്നാലെ ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണ് അപകടം. സീമാപുരിയിൽ അഞ്ച് നില കെട്ടിടമാണ് തകർന്നുവീണത്. അവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി പ്രാഥമിക റിപ്പോർട്ടുകൾ.

പരിക്കേറ്റവരെ ആംബുലൻസുകളിൽ രാജീവ് ഗാന്ധി ആശുപത്രിയിലേക്ക് മാറ്റി. സീമാപുരിയിലെ ഈദ്ഗാഹ് മസ്ജിദിന് സമീപമാണ് അപകടമുണ്ടായത്. ഉച്ചയ്ക്ക് 3.30ഓടെയാണ് കെട്ടിടം തകർന്നുവീണ വിവരം ഫയർ സർവീസിന് ലഭിച്ചത്. തുടർന്ന് നിരവധി അഗ്‌നിരക്ഷാ യൂണിറ്റുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.

അപകടത്തെ തുടർന്ന് പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. സീമാപുരി ഗോൾ ചക്കർ, ഡിഎൽഎഫ് ഭോപുര, സമീപ റോഡുകൾ എന്നിവിടങ്ങളിൽ ഗതാഗത തടസ്സമുണ്ട്. രക്ഷാപ്രവർത്തന വാഹനങ്ങൾക്കും ആംബുലൻസുകൾക്കും വഴിയൊരുക്കാൻ പ്രദേശത്തുനിന്ന് പരമാവധി മാറിനിൽക്കണമെന്ന് പൊലീസ് നിർദേശിച്ചു.നിലവിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.