അരുണാചൽ പ്രദേശിൽ മിന്നൽ പ്രളയം; വ്യാപക നാശനഷ്ടം

  1. Home
  2. National

അരുണാചൽ പ്രദേശിൽ മിന്നൽ പ്രളയം; വ്യാപക നാശനഷ്ടം

image


കനത്ത മഴയെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ അരുണാചൽ പ്രദേശിലെ ലോവർ സുബാൻസിരി, കെയ് പന്യോർ ജില്ലകളിൽ വ്യാപക നാശനഷ്ടം റിപ്പോർട്ട് ചെയ്തു.യാസാലിയിലെ നീപ്കോ കോളനിയിൽ പതിനഞ്ചോളം വീടുകൾ തകർന്നതായി അധികൃതർ അറിയിച്ചു. ദേശീയപാതയിലെ ഒരു പാലം ഒഴുകിപ്പോയി. എങ്കിലും അപകടത്തിൽ ആളപായം ഒന്നും ഇതുവരെയും റിപ്പോർട്ട് ചെയ്തിട്ടില്ല.കുടുങ്ങിക്കിടന്നവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയതായി അധികൃതർ വ്യക്തമാക്കി. വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.

വെള്ളപ്പൊക്കം മൂലം രക്ഷാപ്രവർത്തനങ്ങൾ തടസ്സപ്പെട്ടു. പൂസയിലെ നോർത്ത് ഈസ്റ്റേൺ ഇലക്ട്രിക് പവർ കോർപ്പറേഷന്റെ (നീപ്‌കോ) പദ്ധതിക്ക് ചുറ്റുമുള്ള പ്രദേശങ്ങൾ ഒന്നിലധികം മണ്ണിടിച്ചിൽ കാരണം ഒറ്റപ്പെട്ടു. പദ്ധതിയുടെ ഹെലിപാഡ് തകർന്നു. റോഡ് ബന്ധം വിച്ഛേദിക്കപ്പെട്ടു. മുൻകരുതൽ നടപടിയായി നീപ്‌കോ അതിന്റെ പവർഹൗസ് താൽക്കാലികമായ അടച്ചുപൂട്ടി അണക്കെട്ടിൽ നിന്ന് നിയന്ത്രിതമായി വെള്ളം തുറന്നുവിടാനും ആരംഭിച്ചിട്ടുണ്ട്.