അസമിൽ പ്രളയക്കെടുതി രൂക്ഷം; മരണം 75 കടന്നു, മൂന്ന് ലക്ഷത്തോളം പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ

  1. Home
  2. National

അസമിൽ പ്രളയക്കെടുതി രൂക്ഷം; മരണം 75 കടന്നു, മൂന്ന് ലക്ഷത്തോളം പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ

assam flood


അസമിൽ ദിവസങ്ങളായി തുടരുന്ന പ്രളയക്കെടുതിയിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 75 ആയി. നിലവിൽ ശിവസാഗർ, സൊനിത്പൂർ തുടങ്ങി ഏഴ് ജില്ലകളിലായി മൂന്ന് ലക്ഷത്തിലധികം ആളുകളെ വെള്ളപ്പൊക്കം സാരമായി ബാധിച്ചിട്ടുണ്ടെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. 600-ലേറെ ഗ്രാമങ്ങളാണ് പൂർണമായും വെള്ളത്തിനടിയിലായത്.

കരസേനയും വ്യോമസേനയും എൻ.ഡി.ആർ.എഫും അടങ്ങുന്ന സുരക്ഷാസേന ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുകയാണ്. പതിനായിരക്കണക്കിന് ഹെക്ടർ കൃഷിഭൂമിയും വീടുകളും നശിച്ചു. പ്രളയബാധിത പ്രദേശങ്ങളിൽ വലിയ തോതിലുള്ള നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

പ്രളയബാധിതർക്കായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ സമഗ്ര സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒമ്പത് ലക്ഷം രൂപ വീതം സാമ്പത്തിക സഹായം നൽകും. പ്രളയത്തിൽ കൂടുതൽ ആഘാതമുണ്ടായ കുടുംബങ്ങൾക്ക് 15,000 രൂപ വീതവും, പഠനസാമഗ്രികൾ നഷ്ടപ്പെട്ട വിദ്യാർഥികൾക്ക് പുസ്തക ഗ്രാന്റും അനുവദിച്ചിട്ടുണ്ട്.