മറ്റ് മതങ്ങളെക്കുറിച്ച് സംസാരിക്കാൻ ധൈര്യമുണ്ടോ?; ഉദയനിധിയെ വിമർശിച്ച് നിർമല സീതാരാമൻ

  1. Home
  2. National

മറ്റ് മതങ്ങളെക്കുറിച്ച് സംസാരിക്കാൻ ധൈര്യമുണ്ടോ?; ഉദയനിധിയെ വിമർശിച്ച് നിർമല സീതാരാമൻ

Nirmala


ഒരു മതത്തെ ഉന്മൂലനം ചെയ്യുമെന്ന് പറയാനുള്ള അവകാശം ഉദയനിധി സ്റ്റാലിനില്ലെന്നും, മറ്റ് മതങ്ങളെക്കുറിച്ച് സംസാരിക്കാൻ ഡിഎംകെ നേതാവിന് ധൈര്യമുണ്ടോയെന്നും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. സനാതന ധർമ്മത്തെക്കുറിച്ച് ഉദയനിധി നടത്തിയ പരാമർശങ്ങൾക്കെതിരെ പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. 

"ഭരണഘടന പ്രകാരം സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിയായ ആളാണ് ഉദയനിധി. മറ്റുള്ളവരുടെ വികാരങ്ങളെ വ്രണപ്പെടുത്തില്ലെന്ന് സത്യപ്രതിജ്ഞക്കിടെ വ്യക്തമായി പറയുന്നുണ്ട്. ഇത് നിങ്ങളുടെ പ്രത്യയശാസ്ത്രമാണെങ്കിലും, ഒരു മതത്തെ ഉന്മൂലനം ചെയ്യുമെന്ന് പറയാനുള്ള അവകാശം നിങ്ങൾക്കില്ല"- -നിർമല സീതാരാമൻ വ്യക്തമാക്കി.

സനാതന ധർമ്മ അനുയായികൾക്കെതിരെ ഇത്തരം വിദ്വേഷ പ്രസംഗങ്ങൾ കൂടുതലായി കാണപ്പെടുന്നത് അവർ പ്രതികാരം ചെയ്യാത്തതുകൊണ്ടാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. എന്നാൽ ഉദയനിധിയുടെ തലയ്ക്ക് 10 കോടി രൂപ ഇനാം പ്രഖ്യാപിച്ച സംഭവത്തെ നിർമല സീതാരാമൻ അപലപിച്ചു.