പീഡനക്കേസിൽ തെഹൽക മുൻ എഡിറ്റർ തരുൺ തേജ്പാൽ കുറ്റക്കാരൻ; വെറുതെവിട്ട വിധി റദ്ദാക്കി

  1. Home
  2. National

പീഡനക്കേസിൽ തെഹൽക മുൻ എഡിറ്റർ തരുൺ തേജ്പാൽ കുറ്റക്കാരൻ; വെറുതെവിട്ട വിധി റദ്ദാക്കി

tarun tejpal


2013-ൽ സഹപ്രവർത്തകയെ പീഡിപ്പിച്ച കേസിൽ തെഹൽക മുൻ എഡിറ്റർ ഇൻ ചീഫ് തരുൺ തേജ്പാൽ കുറ്റക്കാരനാണെന്ന് ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ച് വിധിച്ചു. 2021-ൽ മാപുസ വിചാരണക്കോടതി ഇയാളെ വെറുതെവിട്ട ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് ഡോ. നീല ഗോഖലെ, ജസ്റ്റിസ് അമിത് ജാംസണ്ഡേക്കർ എന്നിവരടങ്ങിയ ബെഞ്ചിന്റെ വിധി. വിചാരണക്കോടതി വിധിക്കെതിരെ ഗോവ സർക്കാരാണ് അപ്പീൽ നൽകിയിരുന്നത്.

ശിക്ഷാവിധിയിലെ വാദം പൂർത്തിയായ ശേഷം ശിക്ഷ ഉച്ചയ്ക്ക് ശേഷം പ്രഖ്യാപിക്കും. തന്റെ പ്രായം പരിഗണിച്ച് ശിക്ഷയിൽ ഇളവ് നൽകണമെന്ന് തേജ്പാൽ കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 2013 നവംബറിൽ ഗോവയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ ലിഫ്റ്റിൽ വെച്ച് പീഡിപ്പിച്ചെന്ന വനിതാ മാധ്യമപ്രവർത്തകയുടെ പരാതിയിലാണ് നടപടി. 2021-ൽ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിചാരണക്കോടതി തേജ്പാലിനെ വെറുതെവിട്ടിരുന്നത്.