രാജസ്ഥാനിൽ ഫ്രഞ്ച് വിനോദസഞ്ചാരിയെ ബലാത്സംഗം ചെയ്തു

  1. Home
  2. National

രാജസ്ഥാനിൽ ഫ്രഞ്ച് വിനോദസഞ്ചാരിയെ ബലാത്സംഗം ചെയ്തു

IMAGE


രാജസ്ഥാനിലെ ഉദയ്പൂരിൽ വിനോദസഞ്ചാരത്തിനെത്തിയ ഫ്രഞ്ച് വനിതയെ പീഡിപ്പിച്ചതായി പരാതി. നൈറ്റ് പാർട്ടിയിൽവെച്ച് പരിചയപ്പെട്ട ആൾ മനോഹരമായ സ്ഥലങ്ങൾ കാണിച്ചുതരാമെന്ന് വാഗ്ദാനം ചെയ് കൂട്ടികൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു എന്നാണ് പരാതി.

പൊലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആർ പ്രകാരം, ഡൽഹിയിൽ നിന്ന് ഉദയ്പൂരിലെത്തിയ ഫ്രഞ്ച് വനിത അംബമാതാ ജില്ലയിലെ ഹോട്ടലിലാണ് താമസിച്ചത്. തിങ്കളാഴ്ച്ച രാത്രിയോടെ സമീപത്തെ ഗ്രീക്ക് ഫാം കഫേയിൽ നടന്ന ഒരു പാർട്ടിയിൽ ഇവർ പങ്കെടുത്തു. ഈ പാർട്ടിയിൽവെച്ചാണ് പ്രതി യുവതിയെ പരിചയപ്പെട്ടത്. തുടർന്ന് യുവതിയോട് ഉദയ്പൂരിലെ സ്ഥലങ്ങൾ കാണിച്ച് തരാമെന്ന് പറഞ്ഞ് അപാർട്ട്‌മെന്റിൽ എത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. വൈദ്യപരിശോധനയിൽ പീഡനം നടന്നതായി പൊലീസ് സ്ഥിരീകരിച്ചു. പ്രതി ഒളിവിലാണ്. ദില്ലിയിൽ നിന്ന് 22നാണ് ഫ്രഞ്ച് യുവതി ഉദയ്പൂരിൽ എത്തിയത്. സംഭവത്തിൽ ഇന്ത്യയിലെ ഫ്രഞ്ച് എംബസിയും ഇടപെട്ടിട്ടുണ്ട്