ഇറാൻ നേതാവിന്റെ സംസ്‌കാര ചടങ്ങ്: ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്ര സഹമന്ത്രി പങ്കെടുക്കും

  1. Home
  2. National

ഇറാൻ നേതാവിന്റെ സംസ്‌കാര ചടങ്ങ്: ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്ര സഹമന്ത്രി പങ്കെടുക്കും

IMAGE


ഇറാനിൽ നടക്കുന്ന ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ സംസ്‌കാര ചടങ്ങുകളിലേക്ക് ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരിറ്റ പങ്കെടുക്കുമെന്ന് റിപ്പോർട്ട്.ബിഹാർ ഗവർണർ ലെഫ്.ജനറൽ സയ്യിദ് അതാ ഹസ്നൈനും ചടങ്ങുകളിൽ പങ്കെടുക്കും. ജൂലൈ 9-ന് നടക്കുന്ന ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണം ലഭിച്ചിരുന്നെങ്കിലും, അദ്ദേഹം നേരിട്ട് പങ്കെടുക്കില്ലെന്നാണ് വിവരം. പകരംപകരം ഉപരാഷ്ട്രപതിയെ അയച്ചേക്കുമെന്നാണ് വിവരം.ജൂലൈ നാലു മുതല്‍ ഒന്‍പതു വരെയാണ് സംസ്‌കാര ചടങ്ങ്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഔദ്യോഗിക പ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കുമെന്നാണ് സൂചന.ഫെബ്രുവരി 28ന് യുഎസ്-ഇസ്രായേലും ആരംഭിച്ച ആക്രമണത്തിന്റെ ആദ്യ ദിവസം തന്നെയാണ് ഖമനേയി കൊല്ലപ്പെട്ടത്.