ജി20 ഉച്ചകോടി: മികച്ച സേവനം കാഴ്ചവെച്ച 450 പൊലീസ് ഉദ്യോഗസ്ഥർക്ക് പ്രധാനമന്ത്രിക്കൊപ്പം അത്താഴവിരുന്ന് ഒരുക്കും

  1. Home
  2. National

ജി20 ഉച്ചകോടി: മികച്ച സേവനം കാഴ്ചവെച്ച 450 പൊലീസ് ഉദ്യോഗസ്ഥർക്ക് പ്രധാനമന്ത്രിക്കൊപ്പം അത്താഴവിരുന്ന് ഒരുക്കും

G20 police


ജി20 ഉച്ചകോടിയുടെ സുഗമമായ നടത്തിപ്പിനായി മികച്ച സേവനം ചെയ്ത ഡൽഹി പൊലീസിലെ ഉദ്യോഗസ്ഥർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം അത്താഴവിരുന്ന് ഒരുക്കുന്നു. ജി20 ഉച്ചകോടിയുടെ വേദിയായിരുന്ന ഭാരത് മണ്ഡപത്തിൽ തന്നെയാണ് അത്താഴവിരുന്ന് ഒരുക്കുക. ഡൽഹി പൊലീസ് കമ്മിഷണര്‍ സ‍ഞ്ജയ് അറോറ അടക്കം 450 ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.

ഇതിനായി ഡൽഹിയിലെ എല്ലാ ജില്ലകളിൽനിന്നും, ഉച്ചകോടിക്ക് സുരക്ഷയൊരുക്കിയ പൊലീസുകാരുടെ പട്ടിക സമർപ്പിക്കാൻ കമ്മിഷണര്‍ നിർദേശം നൽകിയിട്ടുണ്ട്. നേരത്തെ, ജി20 സമ്മേളനത്തിൽ സുരക്ഷയൊരുക്കിയ പൊലീസ് ഉദ്യോഗസ്ഥർക്ക് കമ്മിഷണർ പ്രത്യേക സർട്ടിഫിക്കറ്റുകളും മെഡലുകളും നൽകിയിരുന്നു.