കർണാടകയിൽ വിദ്യാർഥിനി കോളജിലെ ശുചിമുറിയിൽ പ്രസവിച്ചു; ഫേസ്ബുക്ക് സുഹൃത്ത് പിടിയിൽ

  1. Home
  2. National

കർണാടകയിൽ വിദ്യാർഥിനി കോളജിലെ ശുചിമുറിയിൽ പ്രസവിച്ചു; ഫേസ്ബുക്ക് സുഹൃത്ത് പിടിയിൽ

arrest


ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ആൺസുഹൃത്തിൽനിന്നു ഗർഭം ധരിച്ച 17കാരി കോളജിലെ ശുചിമുറിയിൽ പ്രസവിച്ചു. സംഭവത്തിൽ വിദ്യാർഥിനിയുടെ സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. കർണാടക കോലാറിലെ സ്വകാര്യ കോളജിൽ ഒന്നാം വർഷ പിയുസി വിദ്യാർഥിനിയാണു കോളജിലെ ശുചിമുറിയിൽ പ്രസവിച്ചത്.

ക്ലാസ് നടക്കുന്നതിനിടെ വയറുവേദന അനുഭവപ്പെട്ടതിനെത്തുതുടർന്ന് പെൺകുട്ടി ശുചിമുറിയിൽ പോയിരുന്നു. ഇതിനിടയിൽ പ്രസവവേദന ഉണ്ടാവുകയും പെൺകുഞ്ഞിനു ജന്മം നൽകുകയുമായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട് അധ്യാപകരും ജീവനക്കാരും സ്ഥലത്തെത്തി. ഉടൻതന്നെ അമ്മയെയും കുഞ്ഞിനെയും സമീപത്തെ ആർഎൽ ജലപ്പ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പിന്നീട് പെൺകുട്ടിയുടെ വീട്ടുകാരെ കോളജ് ജീവനക്കാർ വിവരം അറിയിക്കുകയായിരുന്നു. ആൺസുഹൃത്തിൻറെ നിർബന്ധത്തിനും ഭീഷണിക്കും മുമ്പിൽ ലൈംഗികതാത്പര്യങ്ങൾക്കു വഴങ്ങുകയായിരുന്നുവെന്ന് പെൺകുട്ടി കുടുംബാംഗങ്ങളോടു പറഞ്ഞു. യുവാവിനെതിരേ പീഡനത്തിന് പോലീസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയും ചെയ്തു.