ഐസ്‌ക്രീം നൽകി നാലു വയസുകാരിയെ പീഡിപ്പിച്ചുകൊന്നു; കർണാടകയിൽ 34കാരൻ പിടിയിൽ

  1. Home
  2. National

ഐസ്‌ക്രീം നൽകി നാലു വയസുകാരിയെ പീഡിപ്പിച്ചുകൊന്നു; കർണാടകയിൽ 34കാരൻ പിടിയിൽ

arrest


ഐസ്‌ക്രീം നൽകി നാലു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ 34കാരൻ അറസ്റ്റിൽ. കർണാടകയിലെ രാമനഗര ജില്ലയിലാണു സംഭവം. ബാലികയുടെ ബന്ധുവായ യുവാവാണ് അറസ്റ്റിലായത്. ശനിയാഴ്ചയാണ് കുട്ടിയെ ഐസ്‌ക്രീം വാങ്ങി നൽകാമെന്ന പേരിൽ ഇയാൾ വീട്ടിൽനിന്നു കൊണ്ടുപോയത്. വീട്ടുകാരുടെ ശ്രദ്ധയിൽപ്പെടാതെയായിരുന്നു ഇത്. പീഡനത്തിന് ശേഷം ഇയാൾ പെൺകുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു.

കുട്ടിയെ കാണാതെ അമ്മ അന്വേഷിക്കാൻ തുടങ്ങിയതോടെയാണ് സംഭവം പുറത്തറിയുന്നത്. വീടിൻറെ പരിസരത്ത് അയൽവാസികൾക്കൊപ്പം തെരച്ചിൽ നടത്തുമ്പോഴാണ് കുട്ടിയെ ബന്ധു കൂട്ടിക്കൊണ്ടുപോയതായി വിവരം ലഭിക്കുന്നത്. ഇയാളെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു. തുടർന്ന് കുട്ടിയുടെ വീട്ടുകാർ പോലീസിൽ പരാതിപ്പെട്ടു. രാമനഗര ജില്ലയിലെ മാഗാഡി പോലീസ് സ്റ്റേഷൻ പരിധിയിലെ വഴിയരികിൽ പെൺകുട്ടിയുടെ മൃതദേഹം ഉപേക്ഷിച്ചു പ്രതി കടന്നുകളയുകയായിരുന്നു. പോലീസ് നടത്തിയ വ്യാപക തെരച്ചിലിലാണ് ഇയാളെ പിടികൂടുന്നത്.