'ദി കേരള സ്‌റ്റോറി' കണ്ടശേഷം കാമുകനെതിരെ പരാതി നല്‍കി യുവതി; മതം മാറാൻ നിർബന്ധിച്ചെന്നും ആരോപണം; ഇരുവരും ഒന്നിച്ചായിരുന്നു താമസമെന്ന് പൊലീസ്

  1. Home
  2. National

'ദി കേരള സ്‌റ്റോറി' കണ്ടശേഷം കാമുകനെതിരെ പരാതി നല്‍കി യുവതി; മതം മാറാൻ നിർബന്ധിച്ചെന്നും ആരോപണം; ഇരുവരും ഒന്നിച്ചായിരുന്നു താമസമെന്ന് പൊലീസ്

the_kerala_story


'ദി കേരള സ്‌റ്റോറി' സിനിമ കണ്ടതിന് പിന്നാലെ ഒപ്പം താമസിക്കുന്ന യുവാവിനെതിരെ പോലീസില്‍ പരാതി നല്‍കി ഇന്ദോറിലെ യുവതി. യുവാവ് മതം മാറാൻ നിർബന്ധിച്ചെന്നും യുവതി ആരോപിച്ചു.'ദി കേരള സ്റ്റോറി' കണ്ടതിന് പിന്നാലെയാണ് യുവതിയും കാമുകനും തമ്മിൽ തർക്കമുണ്ടായതെന്ന് പൊലീസ് അറിയിച്ചു. 'പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രണയത്തിലായതിന് പിന്നാലെ യുവാവിനൊപ്പമായിരുന്നു ഇരുപത്തിമൂന്നുകാരി താമസിച്ചിരുന്നത്. ഇതിനിടെ മതം മാറാൻ ഇയാൾ സമ്മർദം ചെലുത്തിയെന്നാണ് പരാതിയിൽ പറയുന്നത്.'- പൊലീസ് വ്യക്തമാക്കി.

'യുവതിയും കാമുകനും അടുത്തിടെയാണ് ദി കേരള സ്റ്റോറി കണ്ടത്. ഇതിലെ കഥയെ ചൊല്ലി ഇരുവരും തമ്മിൽ തർക്കമായി. മേയ് പത്തൊൻപതിനാണ് യുവതി പരാതിയുമായി സ്റ്റേഷനിലെത്തിയത്. പ്ലസ്ടു മാത്രമാണ് യുവാവിന്റെ വിദ്യാഭ്യാസ യോഗ്യത, ജോലിയൊന്നും ഇല്ല. എന്നാൽ വിദ്യാസമ്പന്നയായ യുവതി ഒരു സ്വകാര്യ സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്. നാല് വർഷം മുമ്പാണ് ഇരുവരും തമ്മിൽ പരിചയപ്പെട്ടത്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കും.'- പൊലീസ് അറിയിച്ചു.