16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സമൂഹമാധ്യമങ്ങൾ വിലക്കാൻ ഗോവ

  1. Home
  2. National

16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സമൂഹമാധ്യമങ്ങൾ വിലക്കാൻ ഗോവ

image


പതിനാറ് വയസ്സിൽ താഴെയുള്ള കുട്ടികൾ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നത് വിലക്കാൻ ഗോവ. ഓസ്‌ട്രേലിയയെ മാതൃകയാക്കി നിരോധനം നടത്താനാണു ശ്രമം. കുട്ടികളുടെ സമൂഹമാധ്യമ ഉപയോഗം എങ്ങനെ നിയന്ത്രിക്കാമെന്നു പഠിക്കാനായി ഓസ്‌ട്രേലിയയുടെ നിയമങ്ങൾ പരിശോധിക്കുകയാണെന്ന് ഗോവയുടെ ഐറ്റി മന്ത്രി റോഹൻ ഖൗണ്ടേ പറഞ്ഞു. സാധ്യമെങ്കിൽ ഗോവയിലും സമാനമായ രീതിയിൽ നിയന്ത്രണം കൊണ്ടുവരുമെന്നും മന്ത്രി വിശദീകരിച്ചു.
 കഴിഞ്ഞവർഷമാണ് 16 വയസിൽ താഴെയുള്ള കുട്ടികൾ സമൂഹമാധ്യമം ഉപയോഗിക്കുന്നത് ഓസ്‌ട്രേലിയയിൽ നിരോധിച്ചത്. നിയമം നടപ്പിൽ വന്ന ആദ്യമാസത്തിൽ 4.7 മില്യൻ കൗമാരക്കാരുടെ അക്കൗണ്ടുകൾ ഓസ്‌ട്രേലിയ ഡീആക്ടിവേറ്റ് ചെയ്‌തെന്നാണു കണക്കുകൾ