ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് സന്തോഷവാർത്ത; 2399 രൂപയുടെ റീച്ചാർജിന് 47 ദിവസം അധിക വാലിഡിറ്റി
ബിഎസ്എൻഎൽ ഉപയോക്താക്കൾക്കായി പ്രത്യേക പ്രീപെയ്ഡ് ഓഫർ പ്രഖ്യാപിച്ചു. 2399 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ റീച്ചാർജ് ചെയ്യുന്നവർക്കാണ് അധിക വാലിഡിറ്റി ലഭിക്കുക. നിലവിലെ 365 ദിവസത്തെ വാലിഡിറ്റിക്ക് പുറമെ 47 ദിവസം കൂടി ലഭിക്കുന്നതോടെ ആകെ 412 ദിവസമാണ് സേവനം ഉപയോഗിക്കാനാകുക.
2399 രൂപയുടെ പ്ലാനിൽ പ്രതിദിനം രണ്ട് ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിങ്, പ്രതിദിനം നൂറ് എസ്എംഎസ് എന്നിവയാണ് ലഭിക്കുന്നത്. സ്വകാര്യ ടെലികോം കമ്പനികൾ സാധാരണയായി നൽകാത്ത തരത്തിലുള്ള അധിക വാലിഡിറ്റി ആനുകൂല്യമാണ് ബിഎസ്എൻഎൽ പ്രഖ്യാപിച്ചിരിക്കുന്നത്.
പരിമിതകാലത്തേക്കാണ് ഓഫർ. ഓഗസ്റ്റ് 12 മുതൽ സെപ്റ്റംബർ 12 വരെയാണ് അധിക വാലിഡിറ്റി ലഭിക്കുക. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാണ് ഓഫർ അവതരിപ്പിച്ചത്. ബിഎസ്എൻഎൽ വെബ്‌സൈറ്റ് വഴിയോ ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് വഴിയോ റീച്ചാർജ് ചെയ്യാം.
