ഇനി പേഴ്സ് ആവശ്യമില്ല; ഗൂഗിളിന്റെ വാലറ്റ് ആപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു

  1. Home
  2. National

ഇനി പേഴ്സ് ആവശ്യമില്ല; ഗൂഗിളിന്റെ വാലറ്റ് ആപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു

google wallet


ഡിജിറ്റൽ വാലറ്റ് ആപ്പായ ഗൂഗിൾ വാലറ്റ് ഇന്ത്യയിൽ അവതരിപ്പിച്ച് ഗൂഗിൾ. 2022 ൽ യുഎസിൽ ആദ്യമായി അവതരിപ്പിച്ച ഗൂഗിൾ വാലറ്റ് രണ്ട് വർഷത്തിനുശേഷമാണ് ഗൂഗിൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് ഡൗൺലോഡ് ചെയ്യാൻ സാധിക്കും.

ഡിജിറ്റൽ പെയ്മെന്റ്കൾ അടക്കം ചെയ്യാനാണ് യുഎസിൽ വാലറ്റ് ആപ്പ് ഉപയോഗിക്കുന്നത് എങ്കിലും ഇന്ത്യയിൽ ഗൂഗിൾ വാലറ്റ് ഡിജിറ്റൽ പെയ്മെന്റുകൾ ചെയ്യാനല്ല ഉപയോഗിക്കുക. ഉപഭോക്താക്കളുടെ രേഖകൾ ഏറ്റവും സുരക്ഷിതവും സ്വകാര്യവുമായി സൂക്ഷിക്കാൻ അനുവദിക്കുന്ന ഡിജിറ്റൽ പേഴ്സ് ആണ് ഗൂഗിൾ വാലറ്റ്.

ഗൂഗിൾ വാലറ്റ് ഉപയോഗിച്ച് ഉപഭോക്താക്കളുടെ ക്രെഡിറ്റ് കാർഡുകൾ, ഡെബിറ്റ് കാർഡുകൾ, ബോർഡിങ് പാസ്സുകൾ, ട്രെയിൻ /ബസ് ടിക്കറ്റുകൾ, ലോയൽറ്റി കാർഡുകൾ, ഓൺലൈനായിഎടുക്കുന്ന സിനിമാ ടിക്കറ്റുകൾ,റിവാർഡ് കാർഡുകൾ തുടങ്ങിയവയൊക്കെ സൂക്ഷിച്ചുവെക്കാൻ ഗൂഗിൾ വാലറ്റിൽ സാധിക്കും.

ക്രെഡിറ്റ്/ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് കോൺടാക്ട് ലെസ്സ് പെയ്മെന്റുകൾ നടത്താൻ സാധിക്കുന്ന ഗൂഗിൾ വാലറ്റിൽ ഗൂഗിൾ പേ പോലെ യുപിഐ സേവനം ലഭ്യമല്ല. ഗൂഗിളുമായി പി വി ആർ ഇനോക്സ്, മേക്ക് മൈ ട്രിപ്പ്, എയർ ഇന്ത്യ, ഇൻഡിഗോ,ഷോപ്പേഴ്സ് സ്റ്റോപ്പ്, ബിഎംഡബ്ലിയു, ഫ്ലിപ്കാർട്ട്, പൈൻ ലാബ്സ്, കൊച്ചി മെട്രോ, അബിബസ് തുടങ്ങി ഇരുപതോളം സ്ഥാപനങ്ങൾ വാലറ്റിനു വേണ്ടി സഹകരിക്കുന്നുണ്ട്. ഭാവിയിൽ കൂടുതൽ സ്ഥാപനങ്ങൾ ഗൂഗിൾ വാലറ്റുമായി സഹകരിക്കുകയും ചെയ്യും.