അശ്ലീല ഉള്ളടക്കം; യെസ്മ അടക്കം 18 ഒടിടി പ്ലാറ്റ്ഫോമുകളുടെ പ്രക്ഷേപണം തടഞ്ഞ് കേന്ദ്രം

  1. Home
  2. National

അശ്ലീല ഉള്ളടക്കം; യെസ്മ അടക്കം 18 ഒടിടി പ്ലാറ്റ്ഫോമുകളുടെ പ്രക്ഷേപണം തടഞ്ഞ് കേന്ദ്രം

OTT


രാജ്യത്ത് യെസ്മ അടക്കം 18ഓളം ഒടിടി പ്ലാറ്റ്ഫോമുകളുടെ പ്രക്ഷേപണം തടഞ്ഞ് കേന്ദ്ര സർക്കാർ. അശ്ലീല ഉള്ളടക്കങ്ങൾ സംപ്രേക്ഷണം ചെയ്യുന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നടപടി. ഈ ഒടിടി പ്ലാറ്റ്ഫോമുകളുടെ 19 വെബ്സൈറ്റുകളും 10 ആപ്പുകളും 57 സോഷ്യൽ മീഡിയ ഹാൻഡിലുകളും തടഞ്ഞിട്ടുണ്ട്. 

ഡ്രീംസ് ഫിലിംസ്, വൂവി, യെസ്മ, അൺകട്ട് അദ്ദ, ട്രൈ ഫ്‌ളിക്ക്‌സ്, എക്‌സ് പ്രൈം, നിയോൺ എക്‌സ് വിഐപി, ബെഷാരംസ്, ഹണ്ടേഴ്‌സ്, റാബിറ്റ്, എക്‌സ്ട്രാമൂഡ്, ന്യൂഫ്‌ളിക്‌സ്, മൂഡ്എക്‌സ്, മോജ്ഫ്‌ളിക്‌സ്, ഹോട്ട്ഷോട്ട്‌സ്, ഐപി, ഫുഗി, ചിക്കൂഫ്‌ളിക്‌സ്, പ്രൈംപ്ലേ എന്നീ പ്ലാറ്റ്ഫോമുകളുടെ പ്രക്ഷേപണമാണ് നിർത്തിവച്ചത്.