ബിയർകുപ്പി തലയിൽവച്ച് അമിതാഭ് ബച്ചന്റെ പാട്ടിന് അടിപൊളി ഡാൻസ്; വൃദ്ധയുടെ പ്രകടനം വൈറൽ

  1. Home
  2. National

ബിയർകുപ്പി തലയിൽവച്ച് അമിതാഭ് ബച്ചന്റെ പാട്ടിന് അടിപൊളി ഡാൻസ്; വൃദ്ധയുടെ പ്രകടനം വൈറൽ

glass


വാർധക്യത്തിൽ ആശങ്ക എന്തിന്.. വാർധക്യമാണെന്നു കരുതി നിങ്ങളുടെ ആഗ്രഹങ്ങൾക്ക് അതിരില്ല. വാർധക്യത്തിൽ അടിച്ചുപൊളിച്ചു ജീവിക്കുന്ന സ്ത്രീയാണ് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത്. തൻറെ കുടുംബാംഗങ്ങളോടൊപ്പം ബാറിൽ എത്തിയ വൃദ്ധ അടിപൊളിയായി ഡാൻസ് ചെയ്യുന്ന റീൽ ആണ് തരംഗമായത്. അമിതാഭ് ബച്ചൻ സിനിമയിലെ സൂപ്പർ ഹിറ്റ് ഗാനമായ മേരേ അംഗനെ മേം... എന്ന ഗാനത്തിനാണ് അവർ ചുവടുവച്ചത്. എന്നാൽ, ഡൻസിൻറെ ഹൈലൈറ്റ് അതൊന്നുമല്ല, തലയിൽ ബിയർ ബോട്ടിൽ വച്ചാണ് അവർ ആനന്ദച്ചുവടുകളാടിയത്. 

ഡിജിറ്റൽ കണ്ടൻറ് ക്രിയേറ്ററായ സിധേഷ് ബോബാഡിയാണ് ഡാൻസ് റീൽ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. സംഭവസ്ഥലം എവിടെയാണെന്നു വ്യക്തമാക്കിയിട്ടില്ല. നീല സാരിയാണ് വൃദ്ധ ധരിച്ചിരിക്കുന്നത്. കൈനിറയെ വളകളുമുണ്ട്. ഡാൻസ് തുടരുമ്പോൾ അവരോടൊപ്പം ചുവടുകൾ വയ്ക്കാൻ യുവാവും എത്തുന്നുണ്ട്. ഇടയ്ക്കിടെ അവർ ചൂളമടിക്കുകയും ചെയ്യുന്നുണ്ട്. ബാറിലുണ്ടായിരുന്ന എല്ലാവരുടെയും ശ്രദ്ധ അവർ ആകർഷിച്ചു. ബാറിലെ ജീവനക്കാരും അവരുടെ നൃത്തത്തെ പ്രോത്സാഹിപ്പിച്ചു. നിരവധി ആളുകൾ കൈയടിച്ചു താളമിടുന്നുണ്ടായിരുന്നു.

പതിനായിരക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്. വാർധക്യത്തിൽ ആരോഗ്യവതിയായി ഇരിക്കുന്നതിൽ എല്ലാവരും സന്തോഷം പ്രകടിപ്പിക്കുകയും അവർക്ക് ആശംസകൾ നേരുകയും ചെയ്തു.