ഇന്ത്യയിലെ എച്ച്1എൻ1 വ്യാപനം: പുതിയ വകഭേദമല്ല, ആശങ്ക വേണ്ടെന്ന് ഐ.സി.എം.ആർ

  1. Home
  2. National

ഇന്ത്യയിലെ എച്ച്1എൻ1 വ്യാപനം: പുതിയ വകഭേദമല്ല, ആശങ്ക വേണ്ടെന്ന് ഐ.സി.എം.ആർ

hi ni


ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന എച്ച്1എൻ1 (H1N1) കേസിന് പിന്നിൽ പുതിയ വകഭേദങ്ങളൊന്നുമില്ലെന്നും അതിനാൽ ആശങ്കപ്പെടേണ്ടതില്ലെന്നും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR) അറിയിച്ചു. 2025 മുതൽ പ്രചാരത്തിലുള്ള (H1N1) pdm09 പോലെയുള്ള വൈറസ് വകഭേദമാണ് ഇപ്പോൾ രാജ്യത്ത് വ്യാപിക്കുന്നത്. എങ്കിലും ലക്ഷണങ്ങൾ നീണ്ടുനിൽക്കുകയോ വഷളാകുകയോ ചെയ്താൽ ചികിത്സ വൈകരുതെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു.

ഇന്ത്യയിൽ ഏറ്റവുമധികം എച്ച്1എൻ1 കേസുകൾ റിപ്പോർട്ട് ചെയ്തത് ഡൽഹിയിലാണ്. ഈ വർഷം ഡൽഹിയിൽ കേസുകൾ 1,777 കടന്നു. ഇൻഫ്ലുവൻസ-എ കേസുകൾ 2,300 പിന്നിട്ട സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദയുടെയും ഡൽഹി ആരോഗ്യ മന്ത്രിയുടെയും നേതൃത്വത്തിൽ ആശുപത്രി സൗകര്യങ്ങളും പ്രതിരോധ പ്രവർത്തനങ്ങളും അവലോകനം ചെയ്തു.

രോഗവ്യാപനം തടയാൻ ജനത്തിരക്കേറിയ സ്ഥലങ്ങളിൽ മാസ്ക് ധരിക്കുക, കൈകൾ അടിക്കടി കഴുകുക തുടങ്ങിയ മുൻകരുതലുകൾ പാലിക്കണമെന്നും സ്വയം ചികിത്സ ഒഴിവാക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.