ശിവരാത്രി ഗാനം വിലക്കണമെന്ന ഇളയരാജയുടെ ആവശ്യം തള്ളി ഹൈക്കോടതി

  1. Home
  2. National

ശിവരാത്രി ഗാനം വിലക്കണമെന്ന ഇളയരാജയുടെ ആവശ്യം തള്ളി ഹൈക്കോടതി

ILAIYARAAJA


കമൽഹാസൻ ചിത്രമായ 'മൈക്കിൾ മദന കാമരാജൻ' എന്ന ചിത്രത്തിലെ പ്രശസ്തമായ 'ശിവരാത്രി' ഗാനം ,'മിസ്റ്റർ ആൻഡ് മിസിസ്' എന്ന പുതിയ സിനിമയിൽ ഉപയോഗിച്ചത് തടയണമെന് ഇളയരാജയുടെ ആവശ്യം തള്ളി മദ്രാസ് ഹൈക്കോടതി. നിർമാതാക്കളുടെ ഭാഗം കേൾക്കണമെന്ന് പറഞ്ഞ കോടതി ഒരാഴ്ചയ്ക്കകം സത്യവാങ്മൂലം നൽകണമെന്ന് ആവശ്യപ്പെട്ട് മിസ്റ്റർ ആൻഡ് മിസിസ് സിനിമയുടെ നിർമാതാക്കൾക്ക് നോട്ടിസ് അയച്ചു.

സാധാരണ നിലയിൽ സിനിമകളുടെ പകർപ്പവകാശം നിർമാതാവിനായതിനാൽ, ഇളയരാജയുടെ ഹർജിയിൽ പകർപ്പവകാശവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പരിശോധിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. 1990ൽ പുറത്തിറങ്ങിയ മൈക്കിൾ മദന കാമരാജൻ എന്ന സിനിമയിലെ ശിവരാത്രി എന്ന ഗാനം അനുമതിയില്ലാതെ ഉപയോഗിച്ചെന്നായിരുന്നു ഇളയരാജയുടെ ഹർജി. പകർപ്പവകാശ നിയമ പ്രകാരം തന്റെ അനുമതി വാങ്ങിയ ശേഷമേ സിനിമയിൽ ഗാനം ഉപയോഗിക്കാവൂവെന്നും അങ്ങനെ ചെയ്യാത്തതിനാൽ ഗാനം മിസിസ് ആൻഡ് മിസ്റ്റർ എന്ന ചിത്രത്തിൽ നിന്ന് നീക്കം ചെയ്യണമെന്നുമായിരുന്നു ഇളയരാജയുടെ വാദം.