കനത്ത മഴ; കൊങ്കൺ പാതയിൽ പലയിടങ്ങളിലും അടച്ചു; ട്രെയിനുകളുടെ യാത്രാ ക്രമത്തിൽ മാറ്റം

  1. Home
  2. National

കനത്ത മഴ; കൊങ്കൺ പാതയിൽ പലയിടങ്ങളിലും അടച്ചു; ട്രെയിനുകളുടെ യാത്രാ ക്രമത്തിൽ മാറ്റം

train


 


കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയെ തുടർന്ന്  കൊങ്കൺ പാതയിൽ പലയിടങ്ങളിലും ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്ന് കേരളത്തിൽ നിന്ന് പുറപ്പെടുന്ന ട്രെയിനുകളുടെ യാത്രാ ക്രമത്തിൽ മാറ്റം വരുത്തി. തിരുവനന്തപുരത്ത് നിന്ന് ലോക്മാന്യ തിലക് വരെ നേത്രാവതി എക്സ്പ്രസ് (ട്രെയിൻ നമ്പർ - 16346) റദ്ദാക്കിയതായി റെയിൽവെ അറിയിച്ചു. ബുധനാഴ്ച (2024 ജൂലൈ 10) പുറപ്പെടേണ്ടിയിരുന്ന ട്രെയിനാണ് റദ്ദാക്കിയത്. 

കഴിഞ്ഞ ദിവസം പുറപ്പെട്ട എറണാകുളം ജംഗ്ഷൻ - പൂനെ പൂർണ എക്സ്പ്രസ് (ട്രെയിൻ നമ്പർ - 22149) മഡ്ഗാവ്  വഴി വഴിതിരിച്ചുവിടും. എറണാകുളം - നിസാമുദ്ദീൻ മംഗള എക്സ്പ്രസും (ട്രെയിൻ നമ്പർ - 12617), തിരുവനന്തപുരം സെൻട്രൽ - ഹസ്രത് നിസാമുദ്ദീൻ രാജധാനി എക്സ്പ്രസും (ട്രെയിൻ നമ്പർ - 12483)  ഇതേ റൂട്ടിലൂടെ തന്നെയായിരിക്കും സർവീസ് നടത്തുക. കൊച്ചുവേളി - അമൃത്സർ ജംഗ്ഷൻ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (ട്രെയിൻ നമ്പ‍ർ - 12483), എറണാകുളം - ഹസ്രത് നിസാമുദ്ദീൻ മംഗള എക്സ്പ്രസും (ട്രെയിൻ നമ്പർ - 12617) പാലക്കാട് വഴി വഴിതിരിച്ചുവിടുമെന്നും റെയിൽവെയുടെ അറിയിപ്പിൽ പറയുന്നു