ഗുജറാത്തിൽ കനത്ത മഴ തുടരുന്നു; പ്രളയത്തിന് സമാനമായ സാഹചര്യം, ആളുകളെ മാറ്റിപാർപ്പിച്ചു

  1. Home
  2. National

ഗുജറാത്തിൽ കനത്ത മഴ തുടരുന്നു; പ്രളയത്തിന് സമാനമായ സാഹചര്യം, ആളുകളെ മാറ്റിപാർപ്പിച്ചു

Heavy rain lashes Gujarat, over 9,500 people evacuated


ഗുജറാത്തിൽ കനത്ത മഴയെ തുടർന്ന് ഏഴോളം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. പഞ്ച്മഹൽ, ദഹോദ്, ഖേദ, ആരവല്ലി, മഹിസാഗർ, ബനാസ്കാന്ത, സബർകാന്ത എന്നീ ജില്ലകളിലാണ് അലർട്ട് പ്രഖ്യാപിച്ചത്. സർദാർ സരോവർ അടക്കമുള്ള പ്രധാന അണക്കെട്ടുകൾ തുറന്നുവിട്ടതോടെ നദികൾ കരകവിഞ്ഞ് ഒഴുകുകയാണ്.


ദക്ഷിണ – മധ്യ ഗുജറാത്തിൽ പ്രളയസമാനമായ സാഹചര്യമായതിനാൽ പതിനായിരത്തോളം ആളുകളെ മാറ്റിപ്പാർപ്പിച്ചു. വഡോധരയിൽ 250 ഓളം പേരെയും, ബറൂച്ചിൽ മൂന്നൂറോളം പേരെയും ദേശീയ – സംസ്ഥാന ദുരന്തനിവാരണ സംഘങ്ങൾ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. കനത്ത മഴ തുടരുമെന്നതിനാൽ നർമദ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.


മധ്യപ്രദേശിലും കനത്ത മഴ തുടരുകയാണ്. വീടുവിട്ടു പോകണമെന്ന മുന്നറിയിപ്പ് അവഗണിച്ച ജബുവാ ജില്ലയിൽ ഒരു കുടുംബത്തിലെ എട്ടു പേർ പ്രളയജലത്തിൽ ഒലിച്ചുപോയി.