കനത്ത മഴ; വീടിന്റെ മേൽക്കൂര തകർന്ന് സഹോദരങ്ങളായ മൂന്ന് കുട്ടികൾ മരിച്ചു

  1. Home
  2. National

കനത്ത മഴ; വീടിന്റെ മേൽക്കൂര തകർന്ന് സഹോദരങ്ങളായ മൂന്ന് കുട്ടികൾ മരിച്ചു

crime


 

വീടിന്റെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്ന് വീണ് മൂന്ന് സഹോദരങ്ങൾക്ക് ദാരുണാന്ത്യം. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം. കനത്ത മഴയെത്തുടർന്ന് കെട്ടിടത്തിൻ്റെ മേൽക്കൂര തകർന്ന് വീഴുകയായിരുന്നു. സഹോദരങ്ങളായ ആകാശ് (10), മുസ്‌കാൻ (8), ആദിൽ (6) എന്നിവരാണ് മരിച്ചത്.

വെള്ളിയാഴ്ച വൈകുന്നേരം പെയ്ത മഴയിലാണ് കോൺക്രീറ്റ് സ്ലാബ് വീണത് എന്ന് പൊലീസ് അറിയിച്ചു. സംഭവത്തെത്തുടർന്ന് കുട്ടികളെ രക്ഷിക്കാൻ ആളുകൾ ഓടിയെത്തിയെങ്കിലും കുട്ടികൾ കുടുങ്ങി കിടന്നതിനാൽ രക്ഷിക്കാൻ കഴിഞ്ഞില്ല. പിന്നീട് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കെട്ടിടത്തിന്റെ ഉടമയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. പൊലീസ് തിരച്ചിൽ തുടരുകയാണ്. കെട്ടിടത്തിന്റെ ഉടമ വാടകയ്ക്ക് കൊടുത്ത കെട്ടിടത്തിലാണ് അപകടം ഉണ്ടായതെന്ന് പൊലീസ് അറിയിച്ചു.