ഉത്തരാഖണ്ഡിൽ കനത്ത മഴയും മണ്ണിടിച്ചിലും; മലയാളികൾ ഉൾപ്പെടെയുള്ള തീർഥാടകർ വഴിയിൽ കുടുങ്ങി

  1. Home
  2. National

ഉത്തരാഖണ്ഡിൽ കനത്ത മഴയും മണ്ണിടിച്ചിലും; മലയാളികൾ ഉൾപ്പെടെയുള്ള തീർഥാടകർ വഴിയിൽ കുടുങ്ങി

uttarakhand


ഉത്തരാഖണ്ഡിൽ കനത്ത മഴയെയും മണ്ണിടിച്ചിലിനെയും തുടർന്ന് മലയാളികൾ ഉൾപ്പെടെ ആയിരത്തോളം തീർഥാടകർ വഴിയിൽ കുടുങ്ങി. കേദാർനാഥിൽ നിന്ന് ഗൗരികുണ്ഡിലേക്ക് മടങ്ങുകയായിരുന്ന തീർഥാടകർ ഭീംബാലിയിലാണ് കുടുങ്ങിക്കിടക്കുന്നത്. റോഡിൽ മണ്ണും കല്ലും വീണ് ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടതിനെ തുടർന്ന് സുരക്ഷ മുൻനിർത്തി പോലീസ് യാത്ര തടയുകയായിരുന്നു.

രാവിലെ യാത്രയ്ക്ക് തടസ്സങ്ങളില്ലെന്ന പോലീസ് നിർദേശപ്രകാരമാണ് തീർഥാടകർ മലയിറങ്ങിയത്. എന്നാൽ പാതിവഴിയിൽ യാത്ര തടയേണ്ടി വന്നതായി ഉത്തരാഖണ്ഡ് സർക്കാർ അറിയിച്ചു. പ്രദേശത്ത് ഇപ്പോഴും മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ അടിയന്തരമായി താമസസൗകര്യവും സുരക്ഷയും ഒരുക്കണമെന്ന് കുടുങ്ങിക്കിടക്കുന്ന തീർഥാടകർ ആവശ്യപ്പെട്ടു.

ഉത്തരാഖണ്ഡിന് പുറമേ ഉത്തർപ്രദേശ്, ഒഡിഷ, സിക്കിം, ആന്ധ്രപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലും കനത്ത മഴ വലിയ നാശനഷ്ടങ്ങളാണ് വിതച്ചിരിക്കുന്നത്. യു.പി.യിൽ മൂന്നുദിവസമായി തുടരുന്ന കനത്ത മഴയിലും കൊടുങ്കാറ്റിലും പെട്ട് 56 പേർ മരണപ്പെടുകയും 46 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. റോഡുകളും ഗ്രാമങ്ങളും വെള്ളത്തിനടിയിലായതോടെ കടുത്ത കൃഷിനാശവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.