ഉത്തരാഖണ്ഡിൽ കനത്ത മഴ; മണ്ണിടിച്ചിൽ, കേദാർനാഥ് തീർഥാടനം താൽക്കാലികമായി നിർത്തിവച്ചു

  1. Home
  2. National

ഉത്തരാഖണ്ഡിൽ കനത്ത മഴ; മണ്ണിടിച്ചിൽ, കേദാർനാഥ് തീർഥാടനം താൽക്കാലികമായി നിർത്തിവച്ചു

IMAGE


കനത്ത മഴയെ തുടർന്ന് ഉത്തരാഖണ്ഡിൽ വ്യാപക നാശനഷ്ടം. സംസ്ഥാനത്തിന്റെ വിവിധ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. ചമോലി ജില്ലയിലെ ബദരീനാഥ് ദേശീയപാതയിലും കേദാർനാഥ് തീർഥാടന പാതയിലും ഗതാഗതം തടസപ്പെട്ടു. ഇതോടെ കേദാർനാഥ് തീർഥാടനം താൽക്കാലികമായി നിർത്തിവച്ചു.

രുദ്രപ്രയാഗ് ജില്ലയിലെ സോനപ്രയാഗിന് സമീപമാണ് കേദാർനാഥ് പാതയിൽ മണ്ണിടിച്ചിൽ ഉണ്ടായത്. സംസ്ഥാന ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. വാഹനങ്ങൾക്കും കാൽനടയാത്രികർക്കും ഇതുവഴി സഞ്ചരിക്കാൻ വിലക്കേർപ്പെടുത്തിയതോടെ ആയിരക്കണക്കിന് തീർഥാടകർ കുടുങ്ങിക്കിടക്കുകയാണ്. ഉത്തരാഖണ്ഡിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഡെറാഡൂൺ, തെഹ്രി, പൗരി, നൈനിറ്റാൾ, ഭാഗേശ്വർ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

അയൽ സംസ്ഥാനമായ ഹിമാചൽ പ്രദേശിലും ഓറഞ്ച് അലർട്ട് തുടരുകയാണ്. ജൂലൈ 5 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കുളുവിൽ 18 റോഡുകളും മണ്ഡിയിൽ 15 റോഡുകളും സിർമൗറിൽ ഒൻപത് റോഡുകളും ലാഹോൾ-സ്പിതി, ഉന ജില്ലകളിൽ രണ്ട് വീതം റോഡുകളും അടച്ചു. 181 വൈദ്യുതി ട്രാൻസ്‌ഫോർമറുകളും ആറ് കുടിവെള്ള വിതരണ ശൃംഖലകളും തകരാറിലായതായി അധികൃതർ അറിയിച്ചു.