വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കനത്ത മഴ; 34പേർ മരിച്ചു, പതിനായിരങ്ങൾ ദുരിതത്തിൽ
വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ മഴക്കെടുതിയിൽ 34 പേർ മരണപെട്ടു.
അസം, ത്രിപുര, മേഘാലയ, സിക്കിം, അരുണാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ആളുകളാണ് മരണപ്പെട്ടത്. അസമിൽ 10000ത്തിലധികം പേർ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നുവെന്നാണ് റിപ്പോർട്ടുകൾ.അരുണാചൽപ്രദേശിൽ കുടുങ്ങിക്കിടന്ന 14 പേരെ വ്യോമസേന രക്ഷപ്പെടുത്തി.
മണിപ്പൂരിലും അരുണാചൽപ്രദേശിലും താഴ്ന്ന് പ്രദേശങ്ങൾ വെള്ളക്കെട്ടിലാണ്. നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. ബ്രഹ്‌മപുത്ര, കടഖൽ, ബരാക് ഉൾപ്പെടെയുളള നദികൾ കരകവിഞ്ഞൊഴുകുകയാണ്. മണിപ്പൂരിലെ ഇംഫാൽ ഈസ്റ്റ്, വെസ്റ്റ് ജില്ലകളിലെയും സേനാപതിയിലും അസമിലെ സിൽചറിലും സ്‌കൂളുകൾക്ക് അവധി നൽകി.
സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംസാരിച്ചു. പ്രളയബാധിത മേഖലകൾക്ക് ആവശ്യമായ എല്ലാ സഹായവും നൽകുമെന്ന് അമിത് ഷാ ഉറപ്പുനൽകി.
