ഉത്തർപ്രദേശിൽ കനത്ത നാശം വിതച്ച് മഴ; 100 പേർ മരണപ്പെട്ടു

  1. Home
  2. National

ഉത്തർപ്രദേശിൽ കനത്ത നാശം വിതച്ച് മഴ; 100 പേർ മരണപ്പെട്ടു

image


ഉത്തർപ്രദേശിൽ അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയിലും ശക്തമായ കാറ്റിലും 100 പേർ മരണപ്പെട്ടു. നിരവധി വീടുകൾ തകരുകയും വഴിയരികിലും മറ്റുമായി നിരവധി മരങ്ങളും വൈദ്യുതി പോസ്റ്റുകളഉം കട പുഴകി വീഴുകയും ചെയ്തു. ഭൂരിഭാഗം റോഡുകളിലെയും ഗതാഗതം നിലച്ചിരിക്കുകയാണ്. രക്ഷാപ്രവർത്തനം തുടരുകയാണ്.മരണപ്പെട്ടവർക്ക് 24 മണിക്കൂറിനകം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു.

പ്രയാഗ്ദാജിൽ മാത്രം 21 പേരാണ് മരിച്ചത്. ഭാദോഹിയിൽ 18 പേരും മിർസാപുരിൽ 15 പേരും ഫത്തേപുരിൽ 10 പേരും ഉന്നാവോ, ബാഡോൺ എന്നിവിടങ്ങളിൽ ആറു പേർ വീതവും പ്രതാപ്ഗഡ്, ബറേലി എന്നിവിടങ്ങളിൽ നാലു പേർ വീതവും സിതാപുർ റായ്ബറേലി ചന്ദോലി എന്നിവിടങ്ങളിൽ രണ്ടു പേർ വീതവുമാണ് മരിച്ചിരിക്കുന്നത്.