ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ അപകടം; പൈലറ്റ് അടക്കം ആറുപേർ മരിച്ചു

  1. Home
  2. National

ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ അപകടം; പൈലറ്റ് അടക്കം ആറുപേർ മരിച്ചു

image


ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ തകർന്നുവീണുണ്ടായ അപകടത്തിൽ പൈലറ്റ് അടക്കം ആറുപേർ മരിച്ചു. ബദരീനാഥ് ക്ഷേത്രത്തിൽനിന്ന് മടങ്ങുകയായിരുന്ന ഹെലികോപ്റ്റർ വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.15 ഓടെ ചമോലി ജില്ലയിലെ ജോഷിമഠിന് സമീപം ചായ് ഗ്രാമത്തിലാണ് തകർന്നുവീണത്.

ഡൽഹി സ്വദേശിയായ പൈലറ്റും ബെംഗളൂരുവിൽ നിന്നുള്ള അഞ്ച് യാത്രക്കാരുമാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. അപകടത്തിന് പിന്നാലെ ഇവരെ കാണാതായതിനെത്തുടർന്ന് നടത്തിയ തെരച്ചിലിലാണ് ആറുപേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.

പശ്ചിമ ഡൽഹിയിലെ ഷാലിമാർ ബാഗ് സ്വദേശിയായ ഹിമാൻഷു സഭർവാൾ (48) ആണ് പൈലറ്റ്. ബെംഗളൂരു സ്വദേശികളായ പ്രതാപ് ബി. നിംഗരാജു (41), അരുൺ സലുങ്കെ (44), സുധീർ കെ. (49), എച്ച്.എസ്. നടരാജ് (51), ശങ്കർഗൗഡ വി.ബി. (39) എന്നിവരാണ് മരിച്ച യാത്രക്കാർ. ഇവരിൽ അരുൺ സലുങ്കെ പൊലീസ് ഉദ്യോഗസ്ഥനും ശങ്കർഗൗഡ അഭിഭാഷകനുമാണ്. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്.