ഹേമന്ത് സോറൻ ജാർഖണ്ഡ് മുഖ്യമന്ത്രിയായി ഇന്ന് വീണ്ടും സത്യപ്രതിജ്ഞ ചെയ്യും

  1. Home
  2. National

ഹേമന്ത് സോറൻ ജാർഖണ്ഡ് മുഖ്യമന്ത്രിയായി ഇന്ന് വീണ്ടും സത്യപ്രതിജ്ഞ ചെയ്യും

HEMANTH


 

ജെഎംഎം നേതാവ് ഹേമന്ത് സോറൻ ഇന്ന് ജാർഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഇന്ന് വൈകുന്നേരം റാഞ്ചിയിലാകും ചടങ്ങ് എന്നാണ് റിപ്പോർട്ടുകൾ. ജെഎംഎം നേതാവ് ഹേമന്ത് സോറൻ ഇന്ന് ജാർഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഇന്ന് വൈകുന്നേരം റാഞ്ചിയിലാകും ചടങ്ങ് എന്നാണ് റിപ്പോർട്ടുകൾ.

ജെഎംഎം ആറ് മന്ത്രിസ്ഥാനവും, കോൺഗ്രസ് നാലും, ആർജെഡി ഒരു മന്ത്രിസ്ഥാനവും ഏറ്റെടുക്കും എന്നാണ് അനൗദ്യോഗിക വിവരങ്ങൾ. സിപിഐ എംഎൽ ലിബറേഷൻ സർക്കാരിനെ പുറത്തുനിന്ന് പിന്തുണയ്ക്കും. റാഞ്ചിയിലെ മോർഹബാദി മൈതാനത്താകും സത്യപ്രതിജ്ഞ ചടങ്ങ് എന്നാണ് വിവരം.ചടങ്ങിൽ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, ഇൻഡ്യ സഖ്യകക്ഷിനേതാക്കളായ മമത ബാനർജി, ഭഗവന്ത് മാൻ തുടങ്ങിയവരും പങ്കെടുക്കും.


ജാർഖണ്ഡിൽ 34 സീറ്റുകൾ നേടിയ ജെഎംഎം ആണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. കോൺഗ്രസ് 16 സീറ്റുകളിലും ആർജെഡി നാല് സീറ്റുകളിലും വിജയിച്ചിരുന്നു. സിപിഐ എംഎൽ രണ്ട് സീറ്റുകളിലാണ് വിജയിച്ചത്.