വനിത എൻജിനീയറിംഗ് കോളേജിലെ ശുചിമുറിയിൽ ഒളിക്യാമറ ; വിദ്യാർഥികളുടെ വീഡിയോ റെക്കോർഡ് ചെയ്ത് വിൽക്കുക ലക്ഷ്യം, ബിടെക് അവസാന വർഷ വിദ്യാർഥി അറസ്റ്റിൽ

  1. Home
  2. National

വനിത എൻജിനീയറിംഗ് കോളേജിലെ ശുചിമുറിയിൽ ഒളിക്യാമറ ; വിദ്യാർഥികളുടെ വീഡിയോ റെക്കോർഡ് ചെയ്ത് വിൽക്കുക ലക്ഷ്യം, ബിടെക് അവസാന വർഷ വിദ്യാർഥി അറസ്റ്റിൽ

camara 123


 

ആന്ധ്രാപ്രദേശിലെ എൻജിനീയറിംഗ് കോളേജിൽ വനിതാ ഹോസ്റ്റൽ ശുചിമുറിയിൽ നിന്ന് ഒളിക്യാമറ കണ്ടെത്തി. വിദ്യാർഥികളുടെ വീഡിയോ റെക്കോർഡ് ചെയ്ത് വിൽക്കുകയായിരുന്നു ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു. കൃഷ്ണ ജില്ലയിലെ ഗുഡ്‌വല്ലേരു എൻജിനീയറിംഗ് കോളേജിലാണ് സംഭവം. പ്രതിഷേധവുമായി വിദ്യാർഥികളും നാട്ടുകാരും രം​ഗത്തെത്തി. കഴിഞ്ഞ ദിവസമാണ് വിദ്യാർഥിനികൾ വാഷ്‌റൂമിലെ ഒളിക്യാമറ കണ്ടെത്തിയത്. തുടർന്ന് പ്രതിഷേധം സംഘടിപ്പിച്ചു. 

രാത്രിയും വിദ്യാർഥികൾ പിരിഞ്ഞുപോകാതെ പ്രതിഷേധം തുടർന്നു. സംഭവവുമായി ബന്ധപ്പെട്ട് ആൺകുട്ടികളുടെ ഹോസ്റ്റലിൽ താമസിക്കുന്ന ബിടെക് അവസാന വർഷ വിദ്യാർഥി വിജയ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ ലാപ്‌ടോപ്പ് പിടിച്ചെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.

വനിതാ ഹോസ്റ്റൽ വാഷ്‌റൂമിൽ നിന്ന് 300-ലധികം ഫോട്ടോകളും വീഡിയോകളും ഇയാൾ ചിത്രീകരിച്ചതായും ചില വിദ്യാർഥികൾ വിജയിൽ നിന്ന് ഈ വീഡിയോകൾ പണം നൽകി വാങ്ങിയതായും റിപ്പോർട്ടുകൾ പറയുന്നു. ക്യാമറ സ്ഥാപിച്ചതിലും വീഡിയോകൾ നൽകിയതിലും കൂടുതൽ വിദ്യാർഥികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷണം നടക്കുകയാണെന്നുംപൊലീസ് പറഞ്ഞു.