തന്റെ പാചകം മികച്ചത്, മോദിക്കായി ഭക്ഷണം ഉണ്ടാക്കാൻ തയ്യാർ; മമത

  1. Home
  2. National

തന്റെ പാചകം മികച്ചത്, മോദിക്കായി ഭക്ഷണം ഉണ്ടാക്കാൻ തയ്യാർ; മമത

mamatha


പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വേണ്ടി ഭക്ഷണം പാചകം ചെയ്യാമെന്ന മമതാ ബാനര്‍ജിയുടെ പ്രസ്താവനയില്‍ പ്രതികരണവുമായി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത്. ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമാണ് മമതയുടെ പ്രസ്താവനയെന്നാണ് സിപിഐഎം നിലപാട്. എന്നാൽ മമത ബാനർജി ഈ വിഷയം ഉന്നയിച്ചത് രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്നാണ് ബിജെപിയുടെ നിലപാട്.

നവരാത്രിയുടെ സമയത്ത് മാംസാഹാരം കഴിച്ച തേജസ്വി യാദവിനെതിരായ നരേന്ദ്ര മോദിയുടെ ആരോപണങ്ങളുടെ ചുവട് പിടിച്ചായിരുന്നു മമതയുടെ പ്രതികരണം. മോദിക്ക് വേണ്ടി ഭക്ഷണം പാകം ചെയ്യാന്‍ തയ്യാറാണ്, പക്ഷേ താന്‍ പാചകം ചെയ്തത് ഭക്ഷിക്കാന്‍ മോദി തയ്യാറാകുമോ എന്നറിയില്ല എന്നായിരുന്നു മമതയുടെ പരാമര്‍ശം. തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയായിരുന്നു, ജനങ്ങളുടെ ഭക്ഷണശീലങ്ങളില്‍ ഇടപെടുന്ന ബിജെപിയുടെ നിലപാടിനെ വിമര്‍ശിച്ച് മമത ഇത്തരമൊരു പരാമർശം നടത്തിയത്.