ബൂർഖ ധരിച്ച് കാമുകിയെ കാണാൻ ഹോസ്റ്റലിൽ എത്തി; മലയാളി യുവാവ് പിടിയിൽ

  1. Home
  2. National

ബൂർഖ ധരിച്ച് കാമുകിയെ കാണാൻ ഹോസ്റ്റലിൽ എത്തി; മലയാളി യുവാവ് പിടിയിൽ

caugh


കാ​മു​കി​യെ കാ​ണാ​ൻ കോ​ള​ജ് ഹോ​സ്റ്റ​ലി​ല്‍ ബു​ർ​ഖ ധ​രി​ച്ചെ​ത്തി​യ മലയാളി യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കർണാഡക കു​പ്പം പി.​ഇ.​എ​സ് ഇ​ൻ​സ്റ്റി​റ്റ്യു​ട്ട് ഓഫ് മെ​ഡി​ക്ക​ല്‍ സ​യ​ൻ​സ​സി​ലെ ര​ണ്ടാം വ​ർ​ഷ ന​ഴ്സിംഗ് വി​ദ്യാ​ർ​ഥി​നി​യും മലയാളിയുമായ പെൺകുട്ടിയെ കാ​ണാ​നാ​ണു യു​വാ​വ് ബു​ർ​ഖ ധ​രി​ച്ച്‌ ഹോ​സ്റ്റ​ലി​ലെ​ത്തി​യ​ത്. 

ബം​ഗ​ളൂ​രു​വി​ൽ പാ​ച​ക​ക്കാ​ര​നാ​യി ജോ​ലി ചെ​യ്യു​ക​യാ​ണ് യു​വാ​വ്. കേ​ര​ള​ത്തി​ല്‍​വച്ചു ര​ണ്ടു​വ​ർ​ഷം മു​മ്പാ​ണ് ഇ​രു​വ​രും ക​ണ്ടു​മു​ട്ടി പ​രി​ച​യ​ത്തി​ലാ​യ​ത്. ബംഗ​ളൂ​രു​വി​ൽനിന്നു ട്രെ​യി​നി​ല്‍ കു​പ്പ​ത്തെ​ത്തി​യ യു​വാ​വ് വേ​ഷം മാ​റി പെ​ണ്‍​കു​ട്ടി​യു​ടെ ഹോ​സ്റ്റ​ലി​ലെത്തുകയായിരുന്നു. സം​ശ​യം തോ​ന്നിയ ഹോ​സ്റ്റ​ല്‍ ജീ​വ​ന​ക്കാ​ർ പ​രി​ശോ​ധി​ച്ച​തോ​ടെ​യാ​ണ് യു​വാ​വ് വേ​ഷം മാ​റി വ​ന്ന​താ​ണെ​ന്നു ക​ണ്ടെ​ത്തി​യ​ത്.
ഹോ​സ്റ്റ​ല്‍ ഉടമയുടെ പ​രാ​തി​യി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തു.

സംഭവം വാർത്തയായതോടെ നിരവധി പ്രതികരണങ്ങളാണു നെറ്റിസൺസിനിടയിൽ പ്രചരിക്കുന്നത്. ഏതെങ്കിലും സിനിമ കണ്ടിട്ട് അനുകരിച്ചതായിരിക്കാം പാവം കാമുകൻ എന്നു ചിലർ പറഞ്ഞു. ഇനി മിമിക്രിയും മോണോആക്ടും ജയിലിൽ അവതരിപ്പിക്കാമെന്ന് ചിലർ. എന്നാൽ, ഇതൊക്കെ എന്ത് ഇതിലും വലിതു കണ്ടിട്ടുള്ളവരാണു തങ്ങളെന്നു ചിലരും പ്രതികരിച്ചു.