അവിഹിത ബന്ധത്തിൻറെ പേരിൽ ഭാര്യയെ ഭർത്താവ് ശാസിച്ചത് ആത്മഹത്യാപ്രേരണയായി കാണാനാകില്ല; തെലങ്കാന ഹൈക്കോടതി

  1. Home
  2. National

അവിഹിത ബന്ധത്തിൻറെ പേരിൽ ഭാര്യയെ ഭർത്താവ് ശാസിച്ചത് ആത്മഹത്യാപ്രേരണയായി കാണാനാകില്ല; തെലങ്കാന ഹൈക്കോടതി

court order


അവിഹിത ബന്ധത്തിൻറെ പേരിൽ ഭർത്താവ് ഭാര്യയെ ശാസിച്ചത് ആത്മഹത്യാപ്രേരണയായി കാണാനാകില്ലെന്ന് തെലങ്കാന ഹൈക്കോടതി. ഭാര്യക്ക് മറ്റൊരാളുമായി അവിഹിത ബന്ധമുണ്ടെങ്കിൽ ഭർത്താവിന് മിണ്ടാതിരിക്കാൻ കഴിയില്ല, അവിഹിത ബന്ധത്തിന് ഭാര്യയെ ഭർത്താവ് ശാസിക്കുന്നത് ഒരുതരത്തിലും ആത്മഹത്യക്ക് പ്രേരണയാകില്ലെന്നും തെലങ്കാന ഹൈക്കോടതി വ്യക്തമാക്കി.

ഇതുമായി ബന്ധപ്പെട്ട് നൽകിയ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഭർത്താവിന്റെ സഹോദരി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് കെ.സുരേന്ദറിന്റെ ഉത്തരവ്. ഭാര്യയുടെ അവിഹതബന്ധം കുടുംബബന്ധത്തേയും ഭർത്താവുമായുള്ള ബന്ധത്തേയും പ്രതികൂലമായി ബാധിച്ചുവെന്നും കോടതി നിരീക്ഷിച്ചു.

'ഭാര്യ മറ്റൊരാളുമായി അവിഹിതമായ അടുപ്പം പുലർത്തുന്നത് യഥാർത്ഥത്തിൽ ഭർത്താവിനെയും കുടുംബത്തെയും വ്യക്തിപരമായും സമൂഹ്യമായും പ്രതികൂലമായി ബാധിക്കും. ഭാര്യക്ക് മറ്റൊരുളമായി അവഹിത ബന്ധമുണ്ടെങ്കിൽ ഭർത്താവിന് വെറുതിയിരിക്കാൻ ആകില്ല', ഉത്തരവിൽ പറയുന്നു.

അവിഹിത അടുപ്പം സംബന്ധിച്ച വസ്തുതയിൽ തർക്കമില്ല, ആത്മഹത്യചെയ്ത ആളുമായി അവിഹിത ബന്ധം പുലർത്തിയ ആളെയാണ് ആത്മഹത്യാ കേസിൽ പ്രതിയാക്കേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. മറ്റൊരാളുമായി അവിഹിത ബന്ധമില്ലെങ്കിൽ ഭർത്താവിനും ബന്ധുക്കൾക്കുമെതിരായ ആരോപണങ്ങൾ മനസ്സിലാക്കാമായിരുന്നു. എന്നാൽ, ഈ സംഭവത്തിൽ മരിച്ചയാളുടെ അവിഹിതബന്ധം തെളിഞ്ഞിട്ടുണ്ടെന്നും കോടതി പറഞ്ഞു.