മാറ്റമുണ്ടാക്കാനാവുമെന്ന് ഉറപ്പുണ്ട്'; യൂസുഫ് പത്താന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ഇര്‍ഫാന്‍ പത്താന്‍

  1. Home
  2. National

മാറ്റമുണ്ടാക്കാനാവുമെന്ന് ഉറപ്പുണ്ട്'; യൂസുഫ് പത്താന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ഇര്‍ഫാന്‍ പത്താന്‍

yusef pathan


മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യൂസുഫ് പത്താന്‍റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതികരിച്ച് സഹോദരനും മുന്‍ ക്രിക്കറ്റ് താരവുമായ ഇര്‍ഫാന്‍ പത്താന്‍. ലോക്‌സഭ തിരഞ്ഞെടുപ്പില്‍  യൂസുഫ് പത്താൻ്റെ സ്ഥാനാർത്ഥിത്വം തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനർജി നേരത്തെ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരി പ്രതിനിധീകരിക്കുന്ന ബഹറാംപൂര്‍ മണ്ഡലത്തിലാണ് യുസുഫ് പത്താന്‍ മത്സരിക്കുന്നത്. ഇതിന് പിന്നാലെയാണ് യൂസുഫ് പത്താന് ആശംസകള്‍ അറിയിച്ച് ഇര്‍ഫാന്‍ പത്താന്‍ രംഗത്തെത്തിയത്.

ഒരു ഔദ്യോഗിക പദവിയില്ലാതിരുന്നിട്ടുപോലും നിങ്ങളുടെ ക്ഷമ, ദയ, ആവശ്യക്കാര്‍ക്ക് നല്‍കുന്ന സഹായങ്ങള്‍, സേവനം എന്നിവ പെട്ടെന്ന് ശ്രദ്ധിക്കപ്പെടും. രാഷ്ട്രീയ രംഗത്തിലേക്ക് പ്രവേശിച്ചാല്‍ നിങ്ങള്‍ക്ക് ആളുകളുടെ ജീവിതത്തില്‍ മാറ്റമുണ്ടാക്കാന്‍ കഴിയുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്', ഇര്‍ഫാന്‍ പത്താന്‍ എക്‌സില്‍ കുറിച്ചു.