ഐസിഎസ്ഇ 10,​12 ക്ലാസ് പരീക്ഷാ തീയതി പ്രഖ്യാപിച്ചു; സമയക്രമത്തിൽ മാറ്റം

  1. Home
  2. National

ഐസിഎസ്ഇ 10,​12 ക്ലാസ് പരീക്ഷാ തീയതി പ്രഖ്യാപിച്ചു; സമയക്രമത്തിൽ മാറ്റം

EXam


അടുത്ത വർഷത്തെ ഐസിഎസ്ഇ (ICSE) പത്താം ക്ലാസ്, ഐഎസ്‌സി (ISC) പന്ത്രണ്ടാം ക്ലാസ് പരീക്ഷകളുടെ സമയക്രമം കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് (CISCE) പ്രഖ്യാപിച്ചു. പത്താം ക്ലാസ് പരീക്ഷ ഫെബ്രുവരി 15 മുതൽ മാർച്ച് 31 വരെയും പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ ഫെബ്രുവരി ഒമ്പത് മുതൽ ഏപ്രിൽ എട്ട് വരെയുമാണ് നടക്കുക.

ICSE, ISC പരീക്ഷകളിലായി ആകെ 3,79,980 വിദ്യാർഥികളാണ് പങ്കെടുക്കുന്നത്. ഇതിൽ 2.70 ലക്ഷത്തോളം പേർ പത്താം ക്ലാസ് പരീക്ഷയ്ക്കും 1,10,025 പേർ പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്കുമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

പരീക്ഷയുടെ സമയക്രമത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. ചോദ്യപേപ്പർ വായിക്കാനുള്ള സമയം രാവിലെ 10-ന് ആരംഭിക്കും. എഴുത്തുപരീക്ഷ രാവിലെ 10.15-ന് തുടങ്ങും. വിദ്യാർഥികൾ രാവിലെ 9.45-നകം പരീക്ഷാഹാളിൽ എത്തണം. അഡ്മിറ്റ് കാർഡുകൾ ഡിസംബർ പകുതിയോടെ പുറത്തിറക്കും. പരീക്ഷാ വിവരങ്ങൾക്ക് cisce.org സന്ദർശിക്കുക.