ഭാര്യ ഭർത്താവിൻ്റെ ബന്ധുക്കൾക്ക് ചായ നൽകാത്തത് വിവാഹമോചനത്തിന് കാരണമാവില്ല; പഞ്ചാബ്-ഹരിയാന ഹൈക്കോടതി

  1. Home
  2. National

ഭാര്യ ഭർത്താവിൻ്റെ ബന്ധുക്കൾക്ക് ചായ നൽകാത്തത് വിവാഹമോചനത്തിന് കാരണമാവില്ല; പഞ്ചാബ്-ഹരിയാന ഹൈക്കോടതി

court


 


ഭാര്യ ഭർത്താവിൻ്റെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ചായ നൽകാത്തതോ, നിസ്സാര കാര്യങ്ങളുടെ പേരിൽ വഴക്കുണ്ടാക്കുന്നതോ വിവാഹമോചനത്തിന് വഴിയൊരുക്കുന്ന ക്രൂരതയായി കണക്കാക്കാനാവില്ലെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി.

വിവാഹമോചനം ആവശ്യപ്പെട്ട് ഭർത്താവ് നൽകിയ അപ്പീൽ തള്ളുന്നതിനിടെയായിരുന്നു കോടതിയുടെ ഈ പരാമർശം. ജസ്റ്റിസ് സുധീർ സിങ്ങും ജസ്റ്റിസ് ഹർഷ് ബംഗറും പറഞ്ഞത്, പ്രതി (ഭാര്യ) ഭർത്താവിൻ്റെയും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ചായ നൽകുന്നില്ല, അല്ലെങ്കിൽ ചെറിയ കാര്യങ്ങളിൽ ഭർത്താവിനോട് വഴക്കുണ്ടാക്കി എന്നതൊന്നും ക്രൂരതയായി കണക്കാക്കാനാവില്ല. വിവാഹമോചനം അനുവദിക്കാനാവുന്ന ക്രൂരതയല്ല ഇതൊന്നും എന്നാണ്. ഇതെല്ലാം സാധാരണയായി ദാമ്പത്യബന്ധത്തിൽ ഉണ്ടാവുന്നതാണ് എന്നും കോടതി നിരീക്ഷിച്ചു.

ഒരു ആർമി ഓഫീസറാണ് അപ്പീലുമായി കോടതിയെ സമീപിച്ചത്. നേരത്തെ ജില്ലാ കോടതിയിൽ അപ്പീൽ തള്ളിയതിനെ തുടർന്നാണ് ഇയാൾ ഹൈക്കോടതിയെ സമീപിച്ചത്. ഭാര്യ ചെറിയ കാര്യങ്ങൾക്ക് വഴക്കിടുമെന്നും തന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മുന്നിൽ വച്ച് തന്നെ അപമാനിക്കാറുണ്ടായിരുന്നു എന്നും ഇയാൾ വാദിച്ചു. എന്നാൽ, ഇതെല്ലാം ദാമ്പത്യജീവിതത്തിൽ സാധാരണ സംഭവിക്കാറുള്ളതാണ് എന്നായിരുന്നു കോടതി പറഞ്ഞത്.