'രാഹുൽ ഗാന്ധിയെ കാണാൻ അനുവദിക്കുന്നില്ലെങ്കിൽ അറസ്റ്റ് ചെയ്യൂ'; ഡൽഹി പോലീസിനോട് മുഖ്യമന്ത്രി വി.ഡി. സതീശൻ

  1. Home
  2. National

'രാഹുൽ ഗാന്ധിയെ കാണാൻ അനുവദിക്കുന്നില്ലെങ്കിൽ അറസ്റ്റ് ചെയ്യൂ'; ഡൽഹി പോലീസിനോട് മുഖ്യമന്ത്രി വി.ഡി. സതീശൻ

v d satheesan


ഡൽഹി പോലീസ് നടപടിയെ ചോദ്യം ചെയ്ത് കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ. കസ്റ്റഡിയിലുള്ള ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ കാണാൻ അനുവദിക്കുന്നില്ലെങ്കിൽ തങ്ങളെ അറസ്റ്റ് ചെയ്യാൻ അദ്ദേഹം പോലീസിനെ വെല്ലുവിളിച്ചു.

ദീർഘനേരത്തെ പ്രതിഷേധത്തിനും കാത്തിരിപ്പിനുമൊടുവിലാണ് വി.ഡി. സതീശന് രാഹുൽ ഗാന്ധിയെ കാണാൻ പോലീസ് അനുമതി നൽകിയത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിന് നേരെ പോലീസ് അടിച്ചമർത്തൽ നടത്തുകയും രാഹുൽ ഗാന്ധിയെ കസ്റ്റഡിയിലെടുത്ത് ബാരഖംബ റോഡ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

പൗരന്മാരുടെ പ്രതിഷേധിക്കാനുള്ള അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണ് പോലീസ് നടപടിയെന്ന് വി.ഡി. സതീശനും മറ്റ് നേതാക്കളും കുറ്റപ്പെടുത്തി. ജനങ്ങൾ തെരഞ്ഞെടുത്ത എം.പിമാർക്കും മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനെ കാണാൻ അനുമതി നിഷേധിക്കുന്നത് പ്രതിഷേധാർഹമാണെന്ന് ഷാഫി പറമ്പിലും വ്യക്തമാക്കി. ഭരണകൂടത്തിന്റെ അടിച്ചമർത്തലുകൾ കൊണ്ട് ജനകീയ പോരാട്ടങ്ങളെ നിശ്ശബ്ദമാക്കാൻ സാധിക്കില്ലെന്ന് നേതാക്കൾ കൂട്ടിച്ചേർത്തു.