'നിങ്ങളുടെ രക്ഷിതാക്കള്‍ എനിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ രണ്ട് ദിവസത്തേക്ക് ഭക്ഷണം കഴിക്കരുത്' ; എംഎല്‍എ, വിവാദം

  1. Home
  2. National

'നിങ്ങളുടെ രക്ഷിതാക്കള്‍ എനിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ രണ്ട് ദിവസത്തേക്ക് ഭക്ഷണം കഴിക്കരുത്' ; എംഎല്‍എ, വിവാദം

santhosh bangar


 രക്ഷിതാക്കള്‍ തനിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ രണ്ട് ദിവസം പട്ടിണി കിടക്കുമെന്ന മുന്നറിയിപ്പുമായി ശിവസേന എംഎല്‍എ. ഹിന്‍ഗോലി ജില്ലയിലെ ജില്ലാ പരിഷത്ത് സ്‌കൂള്‍ സന്ദര്‍ശനത്തിനിടെ ശിവസേന ഏക്‌നാഥ് ഷിന്‍ഡെ വിഭാഗം എംഎല്‍എ സന്തോഷ് ബംഗര്‍ ആണ് ഈവിധം കുട്ടികളോട് വോട്ട് അഭ്യര്‍ത്ഥിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി കുട്ടികളെ ഉപയോഗിക്കരുതെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം പുറത്തിറക്കിയതിന് പിന്നാലെയുള്ള നടപടി വിവാദമായി.

'നിങ്ങളുടെ രക്ഷിതാക്കള്‍ എനിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ രണ്ട് ദിവസത്തേക്ക് ഭക്ഷണം കഴിക്കരുത്' എന്നാണ് എംഎല്‍എ പറഞ്ഞത്. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്. പത്ത് വയസ്സില്‍ താഴെയുള്ള വിദ്യാര്‍ത്ഥികളോടാണ് വോട്ട് അഭ്യര്‍ത്ഥിച്ചത്. ' സന്തോഷ് ബംഗാറിന് വോട്ട് ചെയ്യൂ, അപ്പോള്‍ മാത്രമെ നമ്മള്‍ ഭക്ഷണം കഴിക്കൂ' എന്നതും വിദ്യാര്‍ത്ഥികളെ നിരന്തരം ചൊല്ലിച്ചു.

എംഎല്‍എക്കെതിരെ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ്, ശിവസേന ശരദ് പവാര്‍ വിഭാഗം രംഗത്തെത്തി. ബംഗാറിന്റെ പരാമര്‍ശം തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങള്‍ക്ക് എതിരാണെന്നും നടപടിയെടുക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.