'രജനികാന്ത്' ചിത്രത്തിനെതിരെ വക്കീൽ നോട്ടീസ് അയച്ച് ഇളയരാജ; അനുമതിയില്ലാതെ ​ഗാനം ഉപയോ​ഗിച്ചു

  1. Home
  2. National

'രജനികാന്ത്' ചിത്രത്തിനെതിരെ വക്കീൽ നോട്ടീസ് അയച്ച് ഇളയരാജ; അനുമതിയില്ലാതെ ​ഗാനം ഉപയോ​ഗിച്ചു

ilayaraja


ലോകേഷ് കനകരാജിന്റെ കൂലി എന്ന സിനിമയുടെ നിർമാതാക്കളായ സൺ പിക്ച്ചേഴ്സിന് എതിരെ വക്കീല്‍ നോട്ടീസ് അയച്ച് ഇളയരാജ.
രജനികാന്ത് നായകനായ കൂലിയുടെ പ്രൊമൊയില്‍ തന്റെ ഗാനം അനുവാദമില്ലാതെ ഉപയോഗിച്ചുവെന്നാണ് പരാതി. കൂലിയുടെ പ്രൊമൊയില്‍ നിന്ന് വാ വാ ഗാനം നീക്കുകയോ ഉപയോഗിക്കാൻ അനുമതി വാങ്ങുകയോ ചെയ്യണമെന്നും ഇല്ലെങ്കില്‍ നിയമനടപടിയെന്നുമാണ് നോട്ടീസിൽ പറയുന്നത്. 

ഇന്ത്യയിലേക്ക് സിംഗപ്പൂര്‍, ദുബായ്, യുഎസ്‍എ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സ്വര്‍ണക്കള്ളക്കടത്ത് ആണ് ചിത്രത്തിന്റെ പ്രമേയമാകുക എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. രജനികാന്തിന്റെ നായകനായ കൂലി സിനിമയുടെ ഫസ്റ്റ് ലുക്ക് ചര്‍ച്ചയായിരുന്നു.