മണിപ്പുരിൽ വ്യാജമദ്യ ദുരന്തം; മരണം 19 ആയി, 9 പേർ അറസ്റ്റിൽ

  1. Home
  2. National

മണിപ്പുരിൽ വ്യാജമദ്യ ദുരന്തം; മരണം 19 ആയി, 9 പേർ അറസ്റ്റിൽ

dead


മണിപ്പുരിലെ ചന്ദേൽ ജില്ലയിൽ വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 19 ആയി. ചൊവ്വാഴ്ച ഇംഫാലിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 37കാരൻ മരിച്ചതോടെയാണ് മരണസംഖ്യ ഉയർന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഒൻപത് പേരെ ഇതിനകം അറസ്റ്റ് ചെയ്തു.

റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഉൾപ്പെടെ നാല് ആശുപത്രികളിലായി 81 പേർ ചികിത്സയിൽ തുടരുകയാണ്. ഇതിൽ 70 പേർ ജനറൽ വാർഡുകളിലും 11 പേർ അത്യാഹിത വിഭാഗത്തിലുമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

1,236 പേർ പരിശോധനയ്ക്ക് വിധേയരായതായും 813 പേർ ആശുപത്രി വിട്ടതായും അധികൃതർ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട പരിശോധനയിൽ 5,000 ലിറ്റർ അനധികൃത മദ്യം എക്‌സൈസ് വകുപ്പ് പിടിച്ചെടുത്തു.

അനധികൃത മദ്യവിൽപ്പന തടയുന്നതിനായി വിവിധ ജില്ലകളിൽ പരിശോധന ശക്തമാക്കിയതായി പൊലീസ് അറിയിച്ചു. നിലവിലെ സാഹചര്യം നിരീക്ഷിച്ചുവരികയാണെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും എക്‌സൈസ് വകുപ്പ് വ്യക്തമാക്കി.