രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിനിന്റെ ചിത്രം പുറത്തുവിട്ടു

  1. Home
  2. National

രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിനിന്റെ ചിത്രം പുറത്തുവിട്ടു

image


മുംബൈ-അഹമ്മദാബാദ് അതിവേഗ റെയിൽ പദ്ധതിയിൽ വരാനിരിക്കുന്ന രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിനിന്റെ ചിത്രം പുറത്തുവിട്ടു.ന്യൂഡൽഹിയിലെ റെയിൽവേ മന്ത്രാലയത്തിന്റെ നാലാം നമ്പർ ഗേറ്റിൽ ബുള്ളറ്റ് ട്രെയിനിന്റെ ചിത്രം സ്ഥാപിച്ചു.കുങ്കുമം, കറുപ്പ്, വെള്ളി നിറങ്ങളാണ് ട്രെയിൻ നൽകിയിട്ടുള്ളത്. ട്രെയിനിന് മുന്നിൽ അല്പം കൂർത്ത ഡിസൈനും കണ്ണുകളെ ഓർമ്മിപ്പിക്കുന്ന ലൈറ്റുകളും നൽകിയിട്ടുണ്ട്.

രാജ്യത്തെ ആദ്യ അതിവേഗ റെയിൽ പദ്ധതിയാണ് മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി. 508 കിലോമീറ്റർ ദൂരമുള്ള ഈ പാതയിൽ ട്രെയിനുകൾക്ക് മണിക്കൂറിൽ 320 കിലോമീറ്റർ വരെ വേഗത കൈവരിക്കാനാകും. പദ്ധതി പൂർത്തിയായാൽ യാത്രാസമയം ഏകദേശം 2 മണിക്കൂർ 17 മിനിറ്റായി കുറയും.മുംബൈ, താനെ, സൂറത്ത്, വഡോദര, അഹമ്മദാബാദ് ഉൾപ്പെടെ 12 സ്റ്റേഷനുകളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഘട്ടം ഘട്ടമായി സർവീസ് ആരംഭിച്ച് 2027 ഓടെ പദ്ധതി പൂർണമായി പ്രവർത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷ.