നീറ്റ് പരിക്ഷയിൽ ആൾമാറാട്ടം നടത്തി; എംബിബിഎസ് വിദ്യാർഥിനി അറസ്റ്റിലായി

നീറ്റ് പരിക്ഷയിൽ ആൾമാറാട്ടം നടത്തി. എംബിബിഎസ് വിദ്യാർഥിനി അറസ്റ്റിലായി. രാജസ്ഥാൻ സ്വദേശിനിയായ 20 കാരിയായ വിദ്യാർഥിനിക്കെതിരെയാണ് ആൾമാറാട്ടത്തിന് പൊലീസ് കേസെടുത്തത്. ജാൽഗനിൽ നിന്നുള്ള നീറ്റ് പരീക്ഷയെഴുതുന്ന വിദ്യാർഥിക്ക് വേണ്ടിയാണ് എംബിബിഎസ് വിദ്യാർഥിനി പരീക്ഷ എഴുതിയത്.
വിദ്യാർഥിനിയുടെ പരീക്ഷാ കേന്ദ്രത്തിൽ എത്തിയാണ് എംബിബിഎസ് വിദ്യാർഥിനി പരീക്ഷ എഴുതിയത്. ആൾമാറാട്ടം നടത്തിയ പെൺകുട്ടി രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥിനിയാണ്. ആൾമാറാട്ടത്തിന് വിദ്യാർഥിനിയെ പിടികൂടിയതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. നീറ്റ് പരീക്ഷയ്ക്ക് മുമ്പ്, സെൻ്റർ ഇൻ-ചാർജ് രേഖകളുടെ രേഖകളുടെ പരിശോധന നടത്തിയിരുന്നു. എന്നാൽ സംശയം തോന്നാത്തതിനാൽ പരീക്ഷ എഴുതാൻ അനുവദിക്കുകയായിരുന്നു.
പിന്നീട് പരീക്ഷയ്ക്ക് ശേഷമാണ് ആധാർ ഉൾപ്പെടെയുള്ള രേഖകൾ പരിശോധിച്ചത്. തുടർന്നാണ് രേഖകൾ വ്യാജമാണെന്നും ആൾമാറാട്ടം നടത്തിയതാണെന്നും തിരിച്ചറിയുന്നതെന്ന് പൊലീസ് പറഞ്ഞു.