നീറ്റ് പുനഃപരീക്ഷയിൽ ആൾമാറാട്ടം; ബിഹാറിൽ 24 പേർ അറസ്റ്റിൽ

  1. Home
  2. National

നീറ്റ് പുനഃപരീക്ഷയിൽ ആൾമാറാട്ടം; ബിഹാറിൽ 24 പേർ അറസ്റ്റിൽ

neet


നീറ്റ് പുനഃപരീക്ഷയുമായി ബന്ധപ്പെട്ട് നടന്ന ആൾമാറാട്ട തട്ടിപ്പിൽ ബിഹാറിൽ 24 പേർ അറസ്റ്റിലായി.അറസ്റ്റിലായവരിൽ വിദ്യാർത്ഥികളും ബയോമെട്രിക് ഏജൻസി ജീവനക്കാരും ഉൾപ്പെടുന്നതായി പൊലീസ് അറിയിച്ചു. ഇതിന് മുമ്പ് ബിഹാറിൽ ഈ റാക്കറ്റുമായി ബന്ധപ്പെട്ട ഒൻപത് പേരെ കൂടി അറസ്റ്റ് ചെയ്തിരുന്നു. കൂടുതൽ അന്വേഷണത്തിൽ സംഘത്തിന്റെ പ്രവർത്തനം വ്യാപകമാണെന്ന് സൂചന ലഭിച്ചിട്ടുണ്ട്.യഥാർത്ഥ വിദ്യാർത്ഥികൾക്ക് പകരം അറസ്റ്റിലായവർ പരീക്ഷ എഴുതിയെന്ന് പൊലീസ് പറഞ്ഞു. യുപിയിൽ പരീക്ഷയെഴുതിയ വിദ്യാർഥിയിൽ നിന്ന് സിംകാർഡും പഴയ ചോദ്യപേപ്പറും കണ്ടെത്തി. ഈ വിദ്യാർഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം, പരീക്ഷ മൂല്യനിർണയത്തിനുള്ള നടപടികൾ തുടങ്ങിയതായി എൻടിഎ അറിയിച്ചു.