ഓപ്പറേഷൻ സിന്ദൂറിൽ ; സ്വാതന്ത്ര്യദിനത്തിൽ സൈനികർക്ക് ആദരം
ഓപ്പറേഷൻ സിന്ദൂറിൽ നിർണായക പങ്കുവഹിച്ച സേനാ ഉദ്യോഗസ്ഥരെ സ്വാതന്ത്ര്യദിനത്തിൽ ഉന്നത ധീരതാ മെഡലുകൾ നൽകി ആദരിക്കും. ഏഴു ഉന്നത സൈനിക ഉദ്യോഗസ്ഥരെ ശൗര്യ മെഡലുകൾ നൽകി ആദരിക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഓപ്പറേഷൻ സിന്ദൂറിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ച കര, നാവിക, വ്യോമ സേനകളിലെ ഉദ്യോഗസ്ഥർക്കും ഉന്നത സൈനിക ബഹുമതികൾ നൽകുമെന്നാണ് വിവരം.
ഓപ്പറേഷൻ സിന്ദുറിലെ ധീരതയ്ക്ക് ബിഎസ്എഫ് 16 സൈനികർക്ക് ശൗര്യ മെഡലുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.രാജ്യത്തെ ഏറ്റവും ഉയർന്ന യുദ്ധകാല വിശിഷ്ട സേവന ബഹുമതിയായ സർവോത്തം യുദ്ധ സേവാ മെഡൽ നാല് ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥർക്ക് സമ്മാനിക്കും. ഏറ്റവും ഉന്നതമായ വിശിഷ്ട സേവനത്തിനു നൽകുന്ന പരം വിശിഷ്ട് സേവാ മെഡലിന് തത്തുല്യമായ യുദ്ധകാല ബഹുമതിയാണിത്.
