'ഇന്ത്യ മുന്നണിയിൽ ചേരാം, പക്ഷേ മമതയെ ഒഴിവാക്കണം'; കോൺഗ്രസ് നേതൃത്വത്തിന് മുന്നിൽ ഉപാധി വെച്ച് റിതബ്രത ബാനർജി

  1. Home
  2. National

'ഇന്ത്യ മുന്നണിയിൽ ചേരാം, പക്ഷേ മമതയെ ഒഴിവാക്കണം'; കോൺഗ്രസ് നേതൃത്വത്തിന് മുന്നിൽ ഉപാധി വെച്ച് റിതബ്രത ബാനർജി

india


പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ' മുന്നണിയിൽ ചേരാൻ തയ്യാറാണെന്നും എന്നാൽ തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജിയെ സഖ്യത്തിൽ നിന്ന് ഒഴിവാക്കണമെന്നും ആവശ്യമുന്നയിച്ച് റിതാബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള ഡെമോക്രാറ്റിക് തൃണമൂൽ കോൺഗ്രസ് (ഡി.ടി.സി). മമത ബാനർജിയെ ഒഴിവാക്കിയാൽ സഖ്യത്തെ ശക്തിപ്പെടുത്താൻ കൂടെനിൽക്കുമെന്ന് ഡി.ടി.സി ചീഫ് വിപ്പ് എം.ഡി. അഖ്റുസ്സമാൻ പറഞ്ഞു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി എന്നിവർക്ക് മുന്നിലാണ് ഡി.ടി.സി ഈ ഉപാധി വെച്ചിരിക്കുന്നത്.

മമത ബാനർജി ബി.ജെ.പിക്ക് അനുകൂല നിലപാടാണ് സ്വീകരിക്കുന്നതെന്നും അതിനാൽ അവരെ മാറ്റിനിർത്തണമെന്നുമാണ് ഡി.ടി.സി ആവശ്യം. പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ തൃണമൂൽ കോൺഗ്രസ് പിളർന്ന് രൂപീകരിച്ച ഡി.ടി.സി, റിതാബ്രത ബാനർജിയുടെ നേതൃത്വത്തിൽ ചിഹ്നത്തിനും പാർട്ടി ആസ്തികൾക്കുമായി നിയമപോരാട്ടം നടത്തിവരികയാണ്. മമതയുമായി അകലം പാലിച്ചുകൊണ്ട് പ്രതിപക്ഷ നിരയിൽ സ്വന്തമായ ഇടം ഉറപ്പിക്കാനാണ് വിമത വിഭാഗത്തിന്റെ ശ്രമം.