ഇന്ത്യൻ ക്ലാസിക്കൽ ഡാൻസർ അമർനാഥ് ഘോഷ് യുഎസിൽ വെടിയേറ്റ് മരിച്ചു

  1. Home
  2. National

ഇന്ത്യൻ ക്ലാസിക്കൽ ഡാൻസർ അമർനാഥ് ഘോഷ് യുഎസിൽ വെടിയേറ്റ് മരിച്ചു

amarnath-ghosh


ഇന്ത്യൻ ക്ലാസിക്കൽ ഡാൻസർ അമർനാഥ് ഘോഷ് യുഎസിൽ വെടിയേറ്റ് മരിച്ചു. അമർനാഥ് ഘോഷിന്റെ സുഹൃത്തും ഇന്ത്യൻ ടെലിവിഷൻ അഭിനേതാവുമായ ദേവോലീന ഭട്ടാചാര്യയാണ് വെള്ളിയാഴ്ച എക്‌സ് പേജിലൂടെ മരണവിവരം പുറത്തുവിട്ടത്. ചൊവ്വാഴ്ച അമേരിക്കയിലെ മിസോറി സംസ്ഥാനത്തിലെ സെന്റ് ലൂയിസിൽ വച്ച് ഒന്നിലധികം തവണ വെടിയേറ്റാണ് കൊല്ലപ്പെട്ടത്. 

'എന്റെ സുഹൃത്ത് അമർനാഥ് ഘോഷ് ചൊവ്വാഴ്ച വൈകുന്നേരം യുഎസിലെ സെന്റ് ലൂയിസ് അക്കാദമി പരിസരത്ത് വെടിയേറ്റ് മരിച്ചു. കുടുംബത്തിലെ ഏക മകനാണ്. അമ്മ മൂന്ന് വർഷം മുൻപ് മരിച്ചു. കുട്ടിക്കാലത്ത് അച്ഛൻ മരിച്ചു. ബന്ധുക്കളായി ആരുമില്ല. കൊലപാതകത്തിന്റെ കാരണം, കുറ്റവാളികൾ ആര് തുടങ്ങിയ വിവരങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ല. ഘോഷിന്റെ കുറച്ച് സുഹൃത്തുക്കളൊഴികെ അതിനായി പോരാടാൻ ആരുമില്ല. അവൻ കൊൽക്കത്തക്കാരനായിരുന്നു. മികച്ച നർത്തകൻ, പിഎച്ച്ഡി പഠിക്കുകയായിരുന്നു. വൈകുന്നേരം നടക്കാൻ ഇറങ്ങിയപ്പോഴാണ് അജ്ഞാതൻ അവനെ ഒന്നിലധികം തവണ വെടിവച്ചത്.'- ദേവോലീന ഭട്ടാചാര്യ കുറിച്ചു. യുഎസിലെ ചില സുഹൃത്തുക്കൾ മൃതദേഹം ഏറ്റെടുക്കാൻ ശ്രമം നടത്തുന്നുണ്ടെങ്കിലും ചില സാങ്കേതിക പ്രശ്‌നങ്ങൾ ഉണ്ടെന്നും ഈ സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യ മന്ത്രിയും ഇടപെടണമെന്നും ഭട്ടാചാര്യ ആവശ്യപ്പെട്ടു.