ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രയേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം

  1. Home
  2. National

ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രയേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം

smith machar


ടെൽ അവീവിലേക്ക് പറന്ന ഫ്ലൈ ദുബായ് വിമാനം ത തകർക്കാനുള്ള കോ-പൈലറ്റിന്റെ ശ്രമം അസാമാന്യ ധൈര്യത്തോടെ പരാജയപ്പെടുത്തിയ ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രയേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം.

ഇസ്രയേലിന്റെ 'പ്രസിഡൻഷ്യൽ അവാർഡ് ഫോർ സിവിലിയൻ ഹീറോയിസം' നൽകി സ്മിത് മച്ചാറിനെ ആദരിക്കുമെന്ന് ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് പ്രഖ്യാപിച്ചു. വിമാനം തകരാതെ രക്ഷിക്കാൻ കോക്ക്പിറ്റിൽ പ്രവേശിച്ച് അക്രമിയെ കീഴ്പ്പെടുത്തിയ ആറ് ഇസ്രയേലി യാത്രക്കാർക്ക് പ്രസിഡൻഷ്യൽ മെഡൽ സമ്മാനിച്ചു.

ഒമാൻ പൗരനായ സഹപൈലറ്റ് ഹമ്മാം അൽ-ഹമ്മാമി കോക്ക്പിറ്റിൽ വെച്ച് ക്രാഷ് ആക്സ് ഉപയോഗിച്ച് ക്യാപ്റ്റൻ സ്മിത്തിനെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റിട്ടും ക്യാപ്റ്റൻ സ്മിത് കോക്ക്പിറ്റ് വാതിൽ തുറന്നതോടെയാണ് യാത്രക്കാരായ ഇസ്രയേലി പൗരന്മാർ അകത്തുകയറി അക്രമിയെ കീഴടക്കിയത്. നിലവിൽ യു.എ.ഇയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ക്യാപ്റ്റൻ സ്മിത് രോഗമുക്തി നേടിയ ശേഷം പുരസ്കാരം നേരിട്ട് നൽകുമെന്ന് പ്രസിഡന്റ് വ്യക്തമാക്കി.