ഇൻഡിഗോ പ്രതിസന്ധി: ഡിജിസിഎയ്ക്ക് വീഴ്ച പറ്റിയോയെന്ന് പരിശോധിക്കും; ആവശ്യമെങ്കിൽ ഇൻഡിഗോ സിഇഒയെ പുറത്താക്കിയേക്കുമെന്നും വ്യോമയാനമന്ത്രി

  1. Home
  2. National

ഇൻഡിഗോ പ്രതിസന്ധി: ഡിജിസിഎയ്ക്ക് വീഴ്ച പറ്റിയോയെന്ന് പരിശോധിക്കും; ആവശ്യമെങ്കിൽ ഇൻഡിഗോ സിഇഒയെ പുറത്താക്കിയേക്കുമെന്നും വ്യോമയാനമന്ത്രി

image


ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെടലുകൾ ശക്തമാക്കി വ്യോമയാന മന്ത്രാലയം. ഇൻഡിഗോയുടെ പത്തുശതമാനം സർവീസുകൾ വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചതിന് പിന്നാലെ ഡിജിസിഎയ്ക്ക് വീഴ്ച പറ്റിയോയെന്ന് പരിശോധിക്കാൻ നീക്കം. കൃത്യമായ കൂടിയാലോചനകളോടെയാണോ ജോലിസമയം നടപ്പാക്കിയത് എന്ന് പരിശോധിക്കും. കൂടാതെ ഇൻഡിഗോ പ്രതിസന്ധി മനഃപൂർവം സൃഷ്ടിച്ചതാണോ എന്നും പരിശോധിക്കും എന്നും വ്യോമയാനമന്ത്രി പറഞ്ഞു. ആവശ്യമെങ്കിൽ ഇൻഡിഗോ സിഇഒയെ പുറത്താക്കിയേക്കുമെന്നും മന്ത്രി അറിയിച്ചു.

അതേസമയം പുതുക്കിയ ഷെഡ്യൂൾ ഇൻഡിഗോ ഇന്ന് സമർപ്പിക്കും.അതിനിടെ, എയർലൈൻ പൈലറ്റ്‌സ് അസോസിയേഷൻ പ്രതിനിധികൾ പാർലമെന്ററി കമ്മിറ്റിക്ക് മുൻപാകെ ഹാജരാകും. ഡ്യൂട്ടി സമയലംഘനങ്ങൾ, ജോലി സമ്മർദം തുടങ്ങിയ ആശങ്കകൾ പാർലമെന്ററി കമ്മിറ്റിയെ അറിയിക്കും.പ്രശ്‌നം പരിഹരിച്ചുവെന്ന് ഇൻഡിഗോ അവകാശപ്പെടുമ്പോഴും ഇന്നും ചില വിമാനത്താവളങ്ങളിൽ സർവീസുകൾ മുടങ്ങി. പുതുക്കിയ ഷെഡ്യൂളുകൾ ഏതൊക്കെയെന്ന് ഇന്നു വൈകുന്നേരം അഞ്ചുമണിക്കകം അറിയിക്കണമെന്ന് വ്യോമയാനമന്ത്രാലയം ഇൻഡിഗോയോട് ആവശ്യപ്പെട്ടിരുന്നു.